HHHH

Pages

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Latest News

6 നും 14 നും ഇടയില്‍ പ്രായമുള്ള സ്കൂളില്‍ ചേരാത്തതോ, പഠനം ഉപേക്ഷിച്ചതോ ആയ കുട്ടികളെ (ഇതര സംസ്ഥാനക്കാരായ കുട്ടികള്‍ ഉള്‍പ്പെടെ) കുറിച്ചറിയുന്നവര്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ ബ്ലോക്ക് റിസോഴ്സ് സെൻ്ററിലോ എറണാകുളം എസ്.ആര്‍.വി. സ്കൂളിലുള്ള ജില്ലാ പ്രോജക്ട് ഓഫീസിലോ അറിയിക്കുക. ഇത്തരത്തില്‍ കണ്ടെത്തുന്ന കുട്ടികള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ സൗജന്യ വിദ്യാഭ്യാസവും മറ്റു പഠന സാമഗ്രികളും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, ഫോണ്‍:0484-2659361, 9447840371    സര്‍വ്വ ശിക്ഷാ അഭിയാന്‍ ബി.ആര്‍.സി. കൂവപ്പടിയുടെ പരിധിയിലുള്ള പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള സൗജന്യ ഫിസിയോതെറാപ്പി എല്ലാ ബുധൻ, ശനി ദിവസങ്ങളിലും, രണ്ടാം ശനിയാഴ്ചയ്ക്കു മുമ്പുള്ള വെള്ളിയാഴ്ചയും രാവിലെ 9.30 മുതല്‍ ബി.ആര്‍.സി. ഹാളില്‍ നടക്കുന്നതാണ്. ചികിത്സ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:0484-2659361
 
മജിഷ്യനായി എത്തി കാണികളുടെ മനം കവര്‍ന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. 

ഇരിങ്ങോള്‍: ലോക ഭിന്നശേഷി വാരാഘോഷത്തിന്‍റെ ഭാഗമായി സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ പരിധിയില്‍ വരുന്ന നാല് പഞ്ചായത്തുകളിലെ മുഴുവന്‍ സ്കൂളുകളിലെയും ഭിന്നശേഷി തിരിച്ചറിഞ്ഞ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ഇരിങ്ങോള്‍ നാഗഞ്ചേരി മനയില്‍ നടത്തിയ സ്പര്‍ശം 2016 ല്‍ 70 ഓളം ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മജിഷ്യനായി രംഗത്തെത്തി നിറഞ്ഞ കൈയ്യടികള്‍ ഏറ്റുവാങ്ങി പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.
സാധാരണ ഉദ്ഘാടനത്തില്‍ നിന്നും വിഭിന്നമായി അപ്രതീക്ഷിതമായി ഉദ്ഘാടകനെ മജീഷ്യന്‍ വേഷത്തില്‍ കണ്ട സദസ്സ് അമ്പരന്നു. ഒരു പ്രൊഫഷണല്‍ മജീഷ്യന്‍റെ ചടുതലകളോടെ ഓരോരോ മാജിക് ഇനങ്ങള്‍ എം.എല്‍.എ പുറത്തെടുത്തു. ജീവനുള്ള പ്രവിനെ അതിശയകരമാം വണ്ണം അനാവൃതമാക്കിയത് നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. പൂക്കളും മിഠായികളുമൊക്കെ മാജിക്കിന്‍റെ ഭാഗമായി എം.എല്‍.എ നിറഞ്ഞാടിയപ്പോള്‍ ഭിന്നശേഷിയുള്ള കുട്ടികളടക്കമുള്ള സദസ്സ് കോരിത്തരിച്ചു. ഉദ്ഘാടന പ്രസംഗത്തില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായും പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനുമായും പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് എം.എല്‍.എ പറഞ്ഞു. പ്രസംഗത്തിനപ്പുറമായി ഭിന്നശേഷിയുള്ള കുട്ടികളുടെ സന്തോഷത്തിനായി ഒരു മാജിക് അങ്കിളായി മാറാന്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്ക്ക് കഴിഞ്ഞു. ലോകപ്രശസ്ത ഗിന്നസ് ബുക്ക് ജേതാവായ പ്രൊഫസര്‍ ഇ.കെ.പി നായരുടെ സാന്നിദ്ധ്യത്തിലും ശിക്ഷണത്തിലുമാണ് അദ്ദേഹം പ്രോഗ്രാം അവതരിപ്പിച്ചത്. മാജിക്കില്‍ പ്രൊഫസര്‍ ഇ.കെ.പി. ആവുകയാണ് തന്‍റെ മറ്റൊരു ലക്ഷ്യമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ബിന്ദു ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഗിന്നസ് ലോക റെക്കോര്‍ഡ് ജേതാവായ മജീഷ്യന്‍ പ്രൊ. ഇ.കെ.പി. നായര്‍ ലോകറെക്കോര്‍ഡ് ജേതാവ് അഞ്ജു റാണി ജോയ് എന്നിവരെ അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. എന്‍.എം സലിം ആദരിച്ചു. കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിലെ റിസോഴ്സ് അദ്ധ്യാപകരെയും തെറാപ്പിസ്റ്റിനെയും ജില്ലാ പഞ്ചായത്തുമെമ്പര്‍ ബേസില്‍ പോള്‍ ആദരിച്ചു.
പെരുമ്പവൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സതി ജയകൃഷ്ണന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. കല്ലു പെര്‍സില്‍ ഐ.ഇ.ഡി.സി. ബുക്ക്ലെറ്റ് പ്രകാശനം ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ശ്രീ. പോള് ഉതുപ്പ് നിര്‍വ്വഹിച്ചു. ഭിന്നശേഷിക്കാരായിരുന്നിട്ടും എസ്.എസ്.എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ പ്രതിഭകള്‍ക്ക് ഉള്ള വിദ്യാഭ്യാസ അവാര്‍ഡ് വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. എം.എ.ഷാജി നിര്‍വ്വഹിച്ചു. കീഴില്ലം യൂ.പി.എസ്. സ്കൂളിലെ ഭിന്നശേഷിക്കാരനായ മനു ജോണ്‍സണ്‍ വരച്ച ചിത്രപുസ്തക പ്രകാശനം ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. പ്രീത സുകു നിര്‍വ്വഹിച്ചു. ഭിന്നശേഷി വാരാഘോഷവുമായി ബന്ധപ്പെട്ട് കൂവപ്പടി ബി.ആര്‍.സി നടത്തിയ പോസ്റ്റേഴ്സ് മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനം ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ശ്രീ. കെ.പി. വര്‍ഗീസ് നിര്‍വ്വഹിച്ചു. ഗൃഹാധിഷ്ഠിത കുട്ടികള്‍ക്കായുള്ള പഠനോപകരണ കിറ്റ് വിതരണോദ്ഘാടനം സംഘടനാ പ്രതിനിധി ശ്രീ. സിബി അടപ്പൂര്‍ നിര്‍വ്വഹിച്ചു.മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഷൈമി വര്‍ഗീസ്, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി സൗമിനി ബാബു വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രീതി ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. റ്റി.ജി. പൗലോസ്, രായമംഗലം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനി ഷാജി, അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പറായ ശ്രീ.സജീഷ് ഇ.എന്‍, ലളിതകുമാരി മോഹനന്‍, വേങ്ങൂര്‍ പഞ്ചായത്ത് മെമ്പര്‍മാരായ പ്രീത എല്‍ദോസ്, സാബു.കെ. വര്‍ഗീസ്,ഷീബ ചാക്കപ്പന്‍, ലീന ജോയ്, മുടക്കുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ അനസ് പി.കെ., അദ്ധ്യാപക സംഘടന പ്രതിനിധി ബഷീര്‍ എം.ബി., നാഗഞ്ചേരി മന മാനേജിംഗ് ഡയറക്ടര്‍ ജോബി ഐസക് എന്നിവര്‍ ആശംസകളര്‍പ്പിച്ച യോഗത്തിന് കൂവപ്പടി ബി.പി ഒ ജ്യോതിഷ് പി. സ്വാഗതവും ട്രെയിനര്‍ സാമി പോള്‍ കൃതജ്ഞതയും രേഖപ്പെടുത്തി. ശ്രീമതി. ആരിഫ കെ.എം., ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്ററായി ധീര എം.ജെ., അജീഷ് പി.കുര്യാച്ചന്‍, മരിയ ഷോമ മെന്‍റസ്, റിസോഴ്സ് അദ്ധ്യാപകരായ ഹിമ ജോണി, ഷൈജോപോള്‍, ജിന്‍സി ജോസ്, ജാനി റോസി, മുഹമ്മദ് അനീസ് എ.എ., ജുവൈരിയ എം.എ. ജിന്‍റോ പി.ജെ., , സുബ്രമണ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് അശമന്നൂര്‍ ഗ്രാമ പഞ്ചായത്ത് ഇംപ്ലിമെന്‍റിംഗ് ഓഫീസര്‍ ശ്രീ. കെ.എ.കുഞ്ഞപ്പന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം പെരുമ്പാവൂര്‍ മുന്‍ എം.എല്‍.എ. ശ്രീ. സാജുപോള്‍ നിര്‍വ്വഹിച്ചു. തദവസരത്തില്‍ എം.ആര്‍. ശൈലേഷിന്‍റെ നാടന്‍ പാട്ടുകളും മജീഷ്യന്‍ സേവിയര്‍ ജൂനിയറും സംഘവും അവതരിപ്പിച്ച മാജിക്ഷോയും ഉണ്ടായിരുന്നു. കുട്ടികളുടെ കലാപരിപാടികളും പങ്കെടുത്ത എല്ലാകുട്ടികള്‍ക്കുമുള്ള സമ്മാന വിതരണവും നടന്നു. വന്നെത്തിയ എല്ലാവര്‍ക്കും വിഭവസമൃദ്ധമായ ഭക്ഷണവും നല്‍കി. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും വേറിട്ട ഒരനുഭവം നല്‍കി സ്പര്‍ശം 2016 ന് തിരശ്ശീല വീണു.


_______________________________________________________________________________________________________

'സ്പര്‍ശം 2016' - എബിലിറ്റി ഫെസ്റ്റ്

പഞ്ചായത്തുതല ബിഗ് ക്യാന്‍വാസ് 

-------------------------------------------------------------------------------------------------------------------------------------------
   

   

   

   

     
_______________________________________________________________________________________________________

'സ്പര്‍ശം 2016' - എബിലിറ്റി ഫെസ്റ്റ്

സ്വാഗതസംഘയോഗം 

-------------------------------------------------------------------------------------------------------------------------------------------
   

   

   
ബിഗ് ക്യാന്‍വാസ് വര്‍ണാഭമാക്കി എം.എല്‍.എയും കുട്ടികളും 

ഓടക്കാലി: സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി ദിനാചരണത്തിന്‍റെ പ്രചരണാര്‍ത്ഥം തൃക്കേപ്പടി ബഡ്സ് സ്കൂളില്‍ ബിഗ് ക്യാന്‍വാസ് ഒരുക്കി. മുടക്കുഴ പഞ്ചായത്തിന്‍റെ ബഡ്സ് സ്കൂളില്‍ ഒരുക്കിയ ക്യാന്‍വാസില്‍ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയുടേയും കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദുഗോപാലകൃഷ്ണന്‍റേയും നേതൃത്വത്തില്‍ ചിത്രങ്ങളും രചനകളും നടത്തി. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്‍റ് ഷൈമി വര്‍ഗീസ്, വൈസ് പ്രസിഡന്‍റ് അജിത് കുമാര്‍, ബ്ലോക്ക് മെമ്പര്‍ മിനി ബാബു തുടങ്ങി നിരവധി ജനപ്രതിനിധികളും, പൊതുജനങ്ങളും മുടക്കുഴ ക്ലസ്റ്ററിലെ വിവിധ സ്കൂളുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളും, മുതിര്‍ന്ന പൗരന്‍മാരും ബിഗ്ക്യാന്‍വാസില്‍ വര്‍ണചിത്രങ്ങളൊരുക്കി. കൂവപ്പടി ബ്ലോക്ക് പ്രേഗ്രാം ഓഫീസര്‍ ജ്യോതിഷ്.പി, എല്‍ദോ പോള്‍, ഡാമിയന്‍ പോള്‍, ആരിഫ കെ.എം, ധീര എം.ജെ, പ്രിയാകുമാരി വി.വി, മരിയ ഷോമ മെന്‍റസ്, ജിന്‍സി ജോസ് എന്നിവരും പങ്കെടുത്തു.


 
രായമംഗലം പഞ്ചായത്തിൽ ബിഗ് ക്യാന്‍വാസ് ഒരുങ്ങി 

ഓടക്കാലി: സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണത്തിന്‍റെ പ്രചാരാണാര്‍ത്ഥം രായമംഗലം പഞ്ചായത്തില്‍ ഒരുക്കിയ ബിഗ് ക്യാന്‍വാസ് രചന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രായമംഗലം പ്രസിഡന്‍റ് രായമംഗലം സൗമിനി ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ച യോഗത്തില്‍ ജയന്‍ റ്റി.ബി അദ്ധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ ജ്യോതിഷ് കുമാര്‍, അനില്‍ കുമാര്‍ റ്റി.എ., ബിനീഷ് എം.എസ്., അനസ് പി.കെ., ബി.ആര്‍.സി ട്രെയിനര്‍ ഡാമിയന്‍ പോള്‍, ഹിമ ജോണി, മുഹമ്മദ് അനീസ് എ.എ. എന്നിവര്‍ നേതൃത്വം നല്‍കി. ഓട്ടോ തൊഴിലാളികളും വ്യാപാരിസമൂഹവും അധ്യാപകരും കുട്ടികളുമടക്കം നൂറു കണക്കിനാളുകള്‍ പങ്കെടുത്തു.

വേങ്ങൂര്‍ പഞ്ചായത്തിൽ ബിഗ് ക്യാന്‍വാസ് ശ്രദ്ധേയമായി 

ഓടക്കാലി: സര്‍വ്വ ശിക്ഷാ അഭിയാന്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണത്തിന്‍റെ പ്രചാരാണാര്‍ത്ഥം വേങ്ങൂര്‍ പഞ്ചായത്തില്‍ ബിഗ്ക്യാന്‍വാസ് രചന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ജനപ്രതിനിധികളുടേയും, രക്ഷിതാക്കളുടേയും, അധ്യാപകരുടേയും, മുതിര്‍ന്ന ഭിന്നശേഷിക്കാരുടേയും സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു. വേങ്ങൂര്‍ പഞ്ചായത്തിലെ ആശാഭവന്‍ ബഡ്സ് സ്കൂളിലെ വിദ്യാര്‍ത്ഥിനി ദീപ്തിയാണ് ക്യാന്‍വാസിലെ ചിത്രരചനയ്ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് പഞ്ചായത്ത് പ്രതിനിധികളുടെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍മാരും വേദിയിലുള്ള മുഴുവന്‍ പേരും ചേര്‍ന്ന് ക്യാന്‍വാസ് പൂര്‍ത്തീകരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരിപാടികളെ തുടര്‍ന്ന് ബി.ആര്‍.സി ട്രെയിനര്‍ ആരിഫ കെ.എം. മോട്ടിവേഷന്‍ ക്ലാസ്സ് നല്‍കി. വേങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം.എ ഷാജി ഉദ്ഘാടനം ചെയ്ത പൊതുയോഗത്തില്‍ വാര്‍ഡ്മെമ്പര്‍മാരായ പ്രീതി സുകു, സാബു വര്‍ഗീസ്, അമ്പിളി ജോണ്‍, ബിജു എം ജോക്കബ്, ഷീബ ചാക്കപ്പന്‍, ലീന ജോയി, പ്രിയ തോമസ്, സതീഷ്, ബാലന്‍, മരിയ ഷോമ മെന്‍റസ്, ഷൈജോ പോള്‍ എന്നിവര്‍ സംസാരിച്ചു.

അശമന്നൂര്‍ പഞ്ചായത്തിൽ ബിഗ് ക്യാന്‍വാസ് ഒരുങ്ങി 

ഓടക്കാലി: സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണത്തിന്‍റെ പ്രചാരാണാര്‍ത്ഥം അശമന്നൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഒരുക്കിയ ബിഗ് ക്യാന്‍വാസില്‍ പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വിവിധ സ്കൂളുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളും മുതിര്‍ന്ന പൗരന്‍മാരും പൊതുജനങ്ങളും വര്‍ണ്ണ ചിത്രങ്ങളൊരുക്കി. വിദ്യാഭ്യാസ സ്റ്റാന്‍റിംങ് കമ്മിറ്റി ചെയര്‍മാന്‍ ഹണിത്ത് ബേബി അധ്യക്ഷത വഹിച്ച സമ്മേളനം പ്രസിഡന്‍റ് എന്‍.എം സലിം ഉദ്ഘാടനം ചെയ്തു. മെമ്പര്‍മാരായ സജീഷ് ഇ എന്‍, അമ്പിളി രാജന്‍, ജെയിംസ് പി ഒ, ലളിതാകുമാരി മോഹന്‍, അനിത ജയന്‍, ലൈല അബ്ദുള്‍ ഖാദര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ജ്യോതിഷ് പി., എല്‍ദോ പോള്‍, ധീര എം.ജെ. എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന പൗരനായ ചന്ദ്രബോസ് ക്യാന്‍വാസില്‍ മനോഹരമായി ചിത്രം വരയ്ക്കുകയും ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ക്ലാസ്സ് നയിക്കുകയും ചെയ്തു. അശമന്നൂര്‍ പഞ്ചായത്തിലെ സാന്ത്വനം ബഡ്സ് സ്കൂളിലെ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു.


 
സ്വാഗതസംഘയോഗം ചേര്‍ന്നു 

ഓടക്കാലി: ഡിസംബര്‍ 3 ലോക വികലാംഗദിനത്തോടനുബന്ധിച്ച് സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ നേതൃത്വത്തില്‍ അശമന്നൂര്‍, രായമംഗലം, വേങ്ങൂര്‍, മുടക്കുഴ പഞ്ചായത്തുകളിലെ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ട് പെരുമ്പാവൂര്‍ നാഗഞ്ചേരി മനയില്‍ ലോകവികലാംഗ ദിനാഘോഷം സംഘടിപ്പിക്കുന്നു. ദിനാചരണത്തിന്‍റെ സംഘാടനവുമായി ബന്ധപ്പെട്ടുള്ള സ്വാഗതസംഘയോഗം കൂവപ്പടി ബി.ആര്‍.സിയില്‍ വച്ച് ചേര്‍ന്നു. അശമന്നൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.എന്‍.എം.സലിം അധ്യക്ഷത വഹിച്ച യോഗത്തില്‍ വേങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം.എ.ഷാജി, രായമംഗലം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.എല്‍സി പോള്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ജ്യോതിഷ്.പി എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ബി ആര്‍ സി സ്റ്റാഫംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ കലാ-കായിക മത്സരങ്ങള്‍, മാജിക് ഷോ, ഗാനമേള, പ്രതിഭകളെ ആദരിക്കല്‍ എന്നിവ ഉണ്ടാകും.


 
പഞ്ചായത്തുകളില്‍ ബിഗ് ക്യാന്‍വാസ് ഒരുങ്ങുന്നു  

ഓടക്കാലി: സര്‍വ്വശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ലോക ഭിന്നശേഷി ദിനാചരണത്തിന്‍റെ പ്രചരണാര്‍ത്ഥം മുടക്കുഴ, വേങ്ങൂര്‍, രായമംഗലം, അശമന്നൂര്‍ പഞ്ചായത്തുകളില്‍ ഡിസംബര്‍ രണ്ടാം തീയതി ബിഗ് ക്യാന്‍വാസ് ഒരുങ്ങുന്നു. ഭിന്നശേഷി തിരിച്ചറിഞ്ഞ മുഴുവന്‍ കുട്ടികളും ബിഗ്ക്യാന്‍വാസില്‍ ചിത്രം വരയ്ക്കുകയും രചനകള്‍ നടത്തുകയും ചെയ്യും. കൂടാതെ പഞ്ചായത്തിലെ മുതിര്‍ന്ന ഭിന്നശേഷിക്കാര്‍ക്ക് ഈ പൊതുവേദിയില്‍ അവരുടെ ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. വൈകല്യത്തെ അതിജീവിച്ച ജീവിത വിജയം നേടിയ വ്യക്തികളുടെ പത്ര വാര്‍ത്തകളും സാമൂഹ്യ ഉള്‍ച്ചേരല്‍ പദ്ധതിക്കായി സര്‍വ്വശിക്ഷാ അഭിയാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പാനലുകളും പ്രദര്‍ശിപ്പിക്കും. ജനപ്രതിനിധികള്‍, വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

'സ്പര്‍ശം 2016' - കൂവപ്പടി ബി.ആര്‍.സിയില്‍ എബിലിറ്റിഫെസ്റ്റ് 3 ന് 

ഓടക്കാലി : ഡിസംബര്‍ 3 ലോക ഭിന്നശേഷി ദിനാചരണത്തോടനുന്ധിച്ച് സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ നേതൃത്വത്തില്‍ എബിലിറ്റി ഫെസ്റ്റ് - 'സ്പര്‍ശം 2016' ഇരിങ്ങോള്‍ നാഗഞ്ചേരി മനയില്‍ വച്ച് ഡിസംബര്‍ 3 ന് നടക്കും. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി സ്പര്‍ശം-2016 ന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ബിഗ് ട്രീ-ബിഗ് ക്യാന്‍വാസ് പെയിന്‍റിംങ് മത്സരം, കായികമേള, കലാപരിപാടികള്‍, മാജിക് ഷോ, നാടന്‍പാട്ട്-നാട്ടറിവ്, പ്രതിഭകളെ ആദരിക്കല്‍, പാനല്‍ പ്രദര്‍ശനം, ഫാന്‍സി ഡ്രസ്സ്, കിറ്റ് വിതരണം, സമ്മാനദാനം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍, നാട്ടുകാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ലോക ഭിന്നശേഷി ദിനാചരണത്തോടനുന്ധിച്ച് സമൂഹത്തെ അവരുമായി ഉള്‍ച്ചേര്‍ക്കുന്നതിന്‍റെ ഭാഗമായി സമഗ്രമായ കര്‍മ്മപരിപാടികള്‍ സ്കൂള്‍തലം മുതല്‍ ബി ആര്‍ സി തലം വരെ എബിലിറ്റി ഫെസ്റ്റിലൂടെ സര്‍വ്വ ശിക്ഷാ അഭിയാന്‍ ലക്ഷ്യമിടുന്നു. ഓരോ കുട്ടിയും വ്യത്യസ്തരാണ്. അന്തര്‍ലീനമായിരിക്കുന്ന പല കഴിവുകളുടേയും, പ്രകടനത്തിനുള്ള വേദിയൊരുക്കിക്കൊടുത്തുകൊണ്ട് കുട്ടികളുടേയും രക്ഷിതാക്കളുടേയും, ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുക എന്നതും ഈ പരിപാടിയുടെ ലക്ഷ്യമായിക്കാണുന്നു.