HHHH

Pages

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Latest News

6 നും 14 നും ഇടയില്‍ പ്രായമുള്ള സ്കൂളില്‍ ചേരാത്തതോ, പഠനം ഉപേക്ഷിച്ചതോ ആയ കുട്ടികളെ (ഇതര സംസ്ഥാനക്കാരായ കുട്ടികള്‍ ഉള്‍പ്പെടെ) കുറിച്ചറിയുന്നവര്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ ബ്ലോക്ക് റിസോഴ്സ് സെൻ്ററിലോ എറണാകുളം എസ്.ആര്‍.വി. സ്കൂളിലുള്ള ജില്ലാ പ്രോജക്ട് ഓഫീസിലോ അറിയിക്കുക. ഇത്തരത്തില്‍ കണ്ടെത്തുന്ന കുട്ടികള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ സൗജന്യ വിദ്യാഭ്യാസവും മറ്റു പഠന സാമഗ്രികളും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, ഫോണ്‍:0484-2659361, 9447840371    സര്‍വ്വ ശിക്ഷാ അഭിയാന്‍ ബി.ആര്‍.സി. കൂവപ്പടിയുടെ പരിധിയിലുള്ള പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള സൗജന്യ ഫിസിയോതെറാപ്പി എല്ലാ ബുധൻ, ശനി ദിവസങ്ങളിലും, രണ്ടാം ശനിയാഴ്ചയ്ക്കു മുമ്പുള്ള വെള്ളിയാഴ്ചയും രാവിലെ 9.30 മുതല്‍ ബി.ആര്‍.സി. ഹാളില്‍ നടക്കുന്നതാണ്. ചികിത്സ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:0484-2659361
ബിഗ് ക്യാന്‍വാസ് വര്‍ണാഭമാക്കി എം.എല്‍.എയും കുട്ടികളും 

ഓടക്കാലി: സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി ദിനാചരണത്തിന്‍റെ പ്രചരണാര്‍ത്ഥം തൃക്കേപ്പടി ബഡ്സ് സ്കൂളില്‍ ബിഗ് ക്യാന്‍വാസ് ഒരുക്കി. മുടക്കുഴ പഞ്ചായത്തിന്‍റെ ബഡ്സ് സ്കൂളില്‍ ഒരുക്കിയ ക്യാന്‍വാസില്‍ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയുടേയും കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദുഗോപാലകൃഷ്ണന്‍റേയും നേതൃത്വത്തില്‍ ചിത്രങ്ങളും രചനകളും നടത്തി. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്‍റ് ഷൈമി വര്‍ഗീസ്, വൈസ് പ്രസിഡന്‍റ് അജിത് കുമാര്‍, ബ്ലോക്ക് മെമ്പര്‍ മിനി ബാബു തുടങ്ങി നിരവധി ജനപ്രതിനിധികളും, പൊതുജനങ്ങളും മുടക്കുഴ ക്ലസ്റ്ററിലെ വിവിധ സ്കൂളുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളും, മുതിര്‍ന്ന പൗരന്‍മാരും ബിഗ്ക്യാന്‍വാസില്‍ വര്‍ണചിത്രങ്ങളൊരുക്കി. കൂവപ്പടി ബ്ലോക്ക് പ്രേഗ്രാം ഓഫീസര്‍ ജ്യോതിഷ്.പി, എല്‍ദോ പോള്‍, ഡാമിയന്‍ പോള്‍, ആരിഫ കെ.എം, ധീര എം.ജെ, പ്രിയാകുമാരി വി.വി, മരിയ ഷോമ മെന്‍റസ്, ജിന്‍സി ജോസ് എന്നിവരും പങ്കെടുത്തു.


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ