HHHH

Pages

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Latest News

6 നും 14 നും ഇടയില്‍ പ്രായമുള്ള സ്കൂളില്‍ ചേരാത്തതോ, പഠനം ഉപേക്ഷിച്ചതോ ആയ കുട്ടികളെ (ഇതര സംസ്ഥാനക്കാരായ കുട്ടികള്‍ ഉള്‍പ്പെടെ) കുറിച്ചറിയുന്നവര്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ ബ്ലോക്ക് റിസോഴ്സ് സെൻ്ററിലോ എറണാകുളം എസ്.ആര്‍.വി. സ്കൂളിലുള്ള ജില്ലാ പ്രോജക്ട് ഓഫീസിലോ അറിയിക്കുക. ഇത്തരത്തില്‍ കണ്ടെത്തുന്ന കുട്ടികള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ സൗജന്യ വിദ്യാഭ്യാസവും മറ്റു പഠന സാമഗ്രികളും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, ഫോണ്‍:0484-2659361, 9447840371    സര്‍വ്വ ശിക്ഷാ അഭിയാന്‍ ബി.ആര്‍.സി. കൂവപ്പടിയുടെ പരിധിയിലുള്ള പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള സൗജന്യ ഫിസിയോതെറാപ്പി എല്ലാ ബുധൻ, ശനി ദിവസങ്ങളിലും, രണ്ടാം ശനിയാഴ്ചയ്ക്കു മുമ്പുള്ള വെള്ളിയാഴ്ചയും രാവിലെ 9.30 മുതല്‍ ബി.ആര്‍.സി. ഹാളില്‍ നടക്കുന്നതാണ്. ചികിത്സ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:0484-2659361
പഞ്ചദിന ഇംഗ്ലീഷ് പരിശീലന ക്ലാസ്സ് ആരംഭിച്ചു 

ഓടക്കാലി: സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ കുവപ്പടി, പെരുമ്പാവൂര്‍ ബി.ആര്‍.സികളുടെ കീഴിലുള്ള സ്കൂളുകളിലെ എല്‍.പി വിഭാഗം അധ്യാപകര്‍ക്കുള്ള ഇംഗ്ലീഷ് പഠന പരിപോഷണ പരിപാടി 'ഹലോ ഇംഗ്ലീഷ്' പഞ്ചദിന ഇംഗ്ലീഷ് പരിശീലന ക്ലാസ്സ് ആരംഭിച്ചു. പരിപാടിയുടെ ബ്ലോക്ക്തല ഉദ്ഘാടനം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.എം സലിം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ബി.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എസ് എസ് എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ സജോയ് ജോര്‍ജ് പദ്ധതി വിശദീകരണം നടത്തി. കൂവപ്പടി ബ്ലോക്ക് പ്രോഗ്രാം ഓഫീസ ജ്യോതിഷ് പി. സ്വാഗതമാശംസിച്ച യോഗത്തിന് ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ അജീഷ് കുര്യച്ചന്‍ കൃതജ്ഞത അര്‍പ്പിച്ചു. അഞ്ചു ദിവസത്തെ പരിശീലനം നയിക്കുന്നത് ട്രെയിനര്‍മാരായ സോജന്‍ ഒ.പി., ജാക്സണ്‍ദാസ് ടി., ജ്യോതിഷ് പി. എന്നിവരാണ്. പൊതുവിദ്യാലയങ്ങളിലെ എല്‍.പി. അധ്യാപകര്‍ക്ക് ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലന ശില്പശാല സംഘടിപ്പിച്ചിട്ടുള്ളത്. പരിശീലന ശില്പശാലയ്ക്ക് ആവേശവും ആശംസകളും പിന്തുണയും നല്‍കാനായി പെരുമ്പാവൂര്‍ എം.എല്‍.എ ശ്രീ.എല്‍ദോസ് കുന്നപ്പിള്ളിയും ജില്ലാപഞ്ചായത്ത് മെമ്പര്‍ ശ്രീ. ബേസില്‍ പോളും പരിശീലന വേദിയിലെത്തിയത് പങ്കാളികള്‍ക്ക് ഏറെ ഹൃദ്യമായ അനുഭവമായി.

_______________________________________________________________________________________________________

'കളിപ്പെട്ടി' കമ്പ്യൂട്ടർ പരിശീലനം

-------------------------------------------------------------------------------------------------------------------------------------------
   

   

   

   

   

   

   

   

   

   
'കളിപ്പെട്ടി' കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു  

ഓടക്കാലി: ഒന്നു മുതല്‍ നാലുവരെ ക്ലാസ്സുകളില്‍ കളിച്ചു പഠിക്കാന്‍ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഭാഷയിലും ഗണിതത്തിലും പരിസരപഠനത്തിലുമെല്ലാം അറിവുനേടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 'കളിപ്പെട്ടി' പാഠപുസ്തകത്തിനെ ആസ്പദമാക്കിയുള്ള അധ്യാപകപരിശീലനം സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററില്‍ ആരംഭിച്ചു. ഐ ടി @ സ്കൂളിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പരിശീലന പരിപാടി കൂവപ്പടി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി.ജ്യോതിഷ് ഉദ്ഘാടനം ചെയ്തു. ഐ ടി @ സ്കൂള്‍ മാസ്റ്റര്‍ പരിശീലകനായ അജി ജോണ്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. അജീഷ് കെ.എസ്, മുഹമ്മദ് ഷെജിന്‍, ആര്‍.ബൈജു എന്നിവര്‍ ക്ലാസ്സെടുത്തു.

_______________________________________________________________________________________________________

എല്‍.എസ്.എസ്. / യു.എസ്.എസ്. പഠന ക്യാമ്പ്

-------------------------------------------------------------------------------------------------------------------------------------------
   

   
കൂവപ്പടി ബി.ആർ.സിയിൽ എല്‍.എസ്.എസ്., യു.എസ്.എസ്. പഠന ക്യാമ്പ് 

പൊതു വിദ്യാലയങ്ങള്‍ മികവിന്‍റെ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. സര്‍വ്വ ശിക്ഷാ അഭിയാന്‍റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും സാമ്പത്തിക സഹായമടക്കമുള്ള സഹായ സഹകരണങ്ങള്‍ ലഭിക്കുന്നതാണ് ഇതിന്‍റെ പ്രധാന കാരണം. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് തന്നെ മാതൃകയാണ്. ഇത്തരത്തില്‍ പഠിതാവിന്‍റെ സമ്പൂര്‍ണ്ണമായ ബുദ്ധിവികാസം ലക്ഷ്യമിട്ടുകൊണ്‍് അറിവിന്‍റെ ആഴം അളക്കുന്നതിനുള്ള പരീക്ഷയാണ് എല്‍.എസ്.എസ്., യു.എസ്.എസ്.
പരിഷ്കരിച്ച സിലബസും പരീക്ഷാരീതിയുമനുസരിച്ച് പ്രവര്‍ത്തനാധിഷ്ഠിത ചോദ്യങ്ങള്‍, വസ്തു നിഷ്ഠ (മള്‍ട്ടിപ്പിള്‍ ചോയ്സ്) ചോദ്യങ്ങള്‍,പോര്‍ട്ട്ഫോളിയോ എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകള്‍. സംയോജിത ശാസ്ത്രം (അടിസ്ഥാന ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, വിവരസാങ്കേതിക വിദ്യ), പൊതു വിജ്ഞാനം, ഗണിതം, പ്രശ്ന പരിഹാരം, ഭാഷ (മലയാളം, ഇംഗ്ലീഷ്), ആനുകാലിക വിവരങ്ങള്‍, അവാര്‍ഡുകള്‍, ബഹുമതികള്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് ഇവയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള പരീക്ഷകള്‍ കുട്ടികളെ വിവിധ പ്രശ്നങ്ങള്‍ അപഗ്രഥിച്ച് നിഗമനത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്നു. കൂടാതെ ജീവിതത്തില്‍ ഉണ്‍ാകുന്ന പ്രതിസന്ധികളെ കണ്ട് പേടിച്ച് പുറകോട്ട് പോകാതെ അവയെ തരണം ചെയ്ത് മുന്നോട്ട് പോകാനും പരീക്ഷാ പേടിയെ അകറ്റാനും സഹായിക്കുന്നു.
സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ നേതൃത്വത്തില്‍ എല്ലാ ശനിയാഴ്ചകളിലും എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായുള്ള പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതല്‍ 4 വരെയാണ് പരിശീലനം നടക്കുക. കുട്ടികളെ പങ്കെടുപ്പിക്കാന്‍ താല്‍പര്യമുള്ള സ്കൂളുകള്‍ ബി.ആര്‍.സി.യുമായി ബന്ധപ്പെടുക. ഫോണ്‍: 0485-2656391, ഇ-മെയില്‍: ssabrckoovappady@gmail.com


_______________________________________________________________________________________________________

ഡിസംബർ 3 - ലോക ഭിന്നശേഷി ദിനാചരണം

സ്പർശം 2016 എബിലിറ്റി ഫെസ്റ്റ്  

2016 ഡിസംബർ 03, ഇരിങ്ങോള്‍ നാഗഞ്ചേരി മന

-------------------------------------------------------------------------------------------------------------------------------------------