പഞ്ചദിന ഇംഗ്ലീഷ് പരിശീലന ക്ലാസ്സ് ആരംഭിച്ചു
ഓടക്കാലി: സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ കുവപ്പടി, പെരുമ്പാവൂര്‍ ബി.ആര്‍.സികളുടെ കീഴിലുള്ള സ്കൂളുകളിലെ എല്‍.പി വിഭാഗം അധ്യാപകര്‍ക്കുള്ള ഇംഗ്ലീഷ് പഠന പരിപോഷണ പരിപാടി 'ഹലോ ഇംഗ്ലീഷ്' പഞ്ചദിന ഇംഗ്ലീഷ് പരിശീലന ക്ലാസ്സ് ആരംഭിച്ചു. പരിപാടിയുടെ ബ്ലോക്ക്തല ഉദ്ഘാടനം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.എം സലിം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ബി.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എസ് എസ് എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ സജോയ് ജോര്‍ജ് പദ്ധതി വിശദീകരണം നടത്തി. കൂവപ്പടി ബ്ലോക്ക് പ്രോഗ്രാം ഓഫീസ ജ്യോതിഷ് പി. സ്വാഗതമാശംസിച്ച യോഗത്തിന് ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ അജീഷ് കുര്യച്ചന്‍ കൃതജ്ഞത അര്‍പ്പിച്ചു. അഞ്ചു ദിവസത്തെ പരിശീലനം നയിക്കുന്നത് ട്രെയിനര്‍മാരായ സോജന്‍ ഒ.പി., ജാക്സണ്‍ദാസ് ടി., ജ്യോതിഷ് പി. എന്നിവരാണ്. പൊതുവിദ്യാലയങ്ങളിലെ എല്‍.പി. അധ്യാപകര്‍ക്ക് ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലന ശില്പശാല സംഘടിപ്പിച്ചിട്ടുള്ളത്. പരിശീലന ശില്പശാലയ്ക്ക് ആവേശവും ആശംസകളും പിന്തുണയും നല്‍കാനായി പെരുമ്പാവൂര്‍ എം.എല്‍.എ ശ്രീ.എല്‍ദോസ് കുന്നപ്പിള്ളിയും ജില്ലാപഞ്ചായത്ത് മെമ്പര്‍ ശ്രീ. ബേസില്‍ പോളും പരിശീലന വേദിയിലെത്തിയത് പങ്കാളികള്‍ക്ക് ഏറെ ഹൃദ്യമായ അനുഭവമായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ