'കളിപ്പെട്ടി' കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു
ഓടക്കാലി: ഒന്നു മുതല്‍ നാലുവരെ ക്ലാസ്സുകളില്‍ കളിച്ചു പഠിക്കാന്‍ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഭാഷയിലും ഗണിതത്തിലും പരിസരപഠനത്തിലുമെല്ലാം അറിവുനേടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 'കളിപ്പെട്ടി' പാഠപുസ്തകത്തിനെ ആസ്പദമാക്കിയുള്ള അധ്യാപകപരിശീലനം സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററില്‍ ആരംഭിച്ചു. ഐ ടി @ സ്കൂളിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പരിശീലന പരിപാടി കൂവപ്പടി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി.ജ്യോതിഷ് ഉദ്ഘാടനം ചെയ്തു. ഐ ടി @ സ്കൂള്‍ മാസ്റ്റര്‍ പരിശീലകനായ അജി ജോണ്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. അജീഷ് കെ.എസ്, മുഹമ്മദ് ഷെജിന്‍, ആര്‍.ബൈജു എന്നിവര്‍ ക്ലാസ്സെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ