കൂവപ്പടി ബി.ആർ.സിയിൽ എല്‍.എസ്.എസ്., യു.എസ്.എസ്. പഠന ക്യാമ്പ്
പൊതു വിദ്യാലയങ്ങള്‍ മികവിന്‍റെ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. സര്‍വ്വ ശിക്ഷാ അഭിയാന്‍റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും സാമ്പത്തിക സഹായമടക്കമുള്ള സഹായ സഹകരണങ്ങള്‍ ലഭിക്കുന്നതാണ് ഇതിന്‍റെ പ്രധാന കാരണം. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് തന്നെ മാതൃകയാണ്. ഇത്തരത്തില്‍ പഠിതാവിന്‍റെ സമ്പൂര്‍ണ്ണമായ ബുദ്ധിവികാസം ലക്ഷ്യമിട്ടുകൊണ്‍് അറിവിന്‍റെ ആഴം അളക്കുന്നതിനുള്ള പരീക്ഷയാണ് എല്‍.എസ്.എസ്., യു.എസ്.എസ്.
പരിഷ്കരിച്ച സിലബസും പരീക്ഷാരീതിയുമനുസരിച്ച് പ്രവര്‍ത്തനാധിഷ്ഠിത ചോദ്യങ്ങള്‍, വസ്തു നിഷ്ഠ (മള്‍ട്ടിപ്പിള്‍ ചോയ്സ്) ചോദ്യങ്ങള്‍,പോര്‍ട്ട്ഫോളിയോ എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകള്‍. സംയോജിത ശാസ്ത്രം (അടിസ്ഥാന ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, വിവരസാങ്കേതിക വിദ്യ), പൊതു വിജ്ഞാനം, ഗണിതം, പ്രശ്ന പരിഹാരം, ഭാഷ (മലയാളം, ഇംഗ്ലീഷ്), ആനുകാലിക വിവരങ്ങള്‍, അവാര്‍ഡുകള്‍, ബഹുമതികള്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് ഇവയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള പരീക്ഷകള്‍ കുട്ടികളെ വിവിധ പ്രശ്നങ്ങള്‍ അപഗ്രഥിച്ച് നിഗമനത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്നു. കൂടാതെ ജീവിതത്തില്‍ ഉണ്‍ാകുന്ന പ്രതിസന്ധികളെ കണ്ട് പേടിച്ച് പുറകോട്ട് പോകാതെ അവയെ തരണം ചെയ്ത് മുന്നോട്ട് പോകാനും പരീക്ഷാ പേടിയെ അകറ്റാനും സഹായിക്കുന്നു.
സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ നേതൃത്വത്തില്‍ എല്ലാ ശനിയാഴ്ചകളിലും എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായുള്ള പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതല്‍ 4 വരെയാണ് പരിശീലനം നടക്കുക. കുട്ടികളെ പങ്കെടുപ്പിക്കാന്‍ താല്‍പര്യമുള്ള സ്കൂളുകള്‍ ബി.ആര്‍.സി.യുമായി ബന്ധപ്പെടുക. ഫോണ്‍: 0485-2656391, ഇ-മെയില്‍: ssabrckoovappady@gmail.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ