HHHH

Pages

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Latest News

6 നും 14 നും ഇടയില്‍ പ്രായമുള്ള സ്കൂളില്‍ ചേരാത്തതോ, പഠനം ഉപേക്ഷിച്ചതോ ആയ കുട്ടികളെ (ഇതര സംസ്ഥാനക്കാരായ കുട്ടികള്‍ ഉള്‍പ്പെടെ) കുറിച്ചറിയുന്നവര്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ ബ്ലോക്ക് റിസോഴ്സ് സെൻ്ററിലോ എറണാകുളം എസ്.ആര്‍.വി. സ്കൂളിലുള്ള ജില്ലാ പ്രോജക്ട് ഓഫീസിലോ അറിയിക്കുക. ഇത്തരത്തില്‍ കണ്ടെത്തുന്ന കുട്ടികള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ സൗജന്യ വിദ്യാഭ്യാസവും മറ്റു പഠന സാമഗ്രികളും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, ഫോണ്‍:0484-2659361, 9447840371    സര്‍വ്വ ശിക്ഷാ അഭിയാന്‍ ബി.ആര്‍.സി. കൂവപ്പടിയുടെ പരിധിയിലുള്ള പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള സൗജന്യ ഫിസിയോതെറാപ്പി എല്ലാ ബുധൻ, ശനി ദിവസങ്ങളിലും, രണ്ടാം ശനിയാഴ്ചയ്ക്കു മുമ്പുള്ള വെള്ളിയാഴ്ചയും രാവിലെ 9.30 മുതല്‍ ബി.ആര്‍.സി. ഹാളില്‍ നടക്കുന്നതാണ്. ചികിത്സ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:0484-2659361
വേങ്ങൂര്‍ പഞ്ചായത്തിൽ ബിഗ് ക്യാന്‍വാസ് ശ്രദ്ധേയമായി 

ഓടക്കാലി: സര്‍വ്വ ശിക്ഷാ അഭിയാന്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണത്തിന്‍റെ പ്രചാരാണാര്‍ത്ഥം വേങ്ങൂര്‍ പഞ്ചായത്തില്‍ ബിഗ്ക്യാന്‍വാസ് രചന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ജനപ്രതിനിധികളുടേയും, രക്ഷിതാക്കളുടേയും, അധ്യാപകരുടേയും, മുതിര്‍ന്ന ഭിന്നശേഷിക്കാരുടേയും സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു. വേങ്ങൂര്‍ പഞ്ചായത്തിലെ ആശാഭവന്‍ ബഡ്സ് സ്കൂളിലെ വിദ്യാര്‍ത്ഥിനി ദീപ്തിയാണ് ക്യാന്‍വാസിലെ ചിത്രരചനയ്ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് പഞ്ചായത്ത് പ്രതിനിധികളുടെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍മാരും വേദിയിലുള്ള മുഴുവന്‍ പേരും ചേര്‍ന്ന് ക്യാന്‍വാസ് പൂര്‍ത്തീകരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരിപാടികളെ തുടര്‍ന്ന് ബി.ആര്‍.സി ട്രെയിനര്‍ ആരിഫ കെ.എം. മോട്ടിവേഷന്‍ ക്ലാസ്സ് നല്‍കി. വേങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം.എ ഷാജി ഉദ്ഘാടനം ചെയ്ത പൊതുയോഗത്തില്‍ വാര്‍ഡ്മെമ്പര്‍മാരായ പ്രീതി സുകു, സാബു വര്‍ഗീസ്, അമ്പിളി ജോണ്‍, ബിജു എം ജോക്കബ്, ഷീബ ചാക്കപ്പന്‍, ലീന ജോയി, പ്രിയ തോമസ്, സതീഷ്, ബാലന്‍, മരിയ ഷോമ മെന്‍റസ്, ഷൈജോ പോള്‍ എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ