ബഹിരാകാശ വാരാഘോഷം സംഘടിപ്പിക്കും
ഓടക്കാലി : ലോക ബഹിരാകാശ വാരാഘോഷത്തിന്‍റെ (ഒക്ടോബര്‍ 4 മുതല്‍ 10 വരെ) ഭാഗമായി സർവ്വ ശിക്ഷാ അഭിയാൻ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 'ലോക ബഹിരാകാശ വാരാഘോഷം-2016' സംഘടിപ്പിക്കുന്നു. ബി ആര്‍ സി പരിധിയിലുള്ള സ്കൂളുകള്‍ക്ക് വാരാഘോഷത്തില്‍ പങ്കെടുക്കാം. ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന സ്കൂളിന് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. കുട്ടികളുടെ ചിത്രരചന, പെയിന്‍റിംങ്, കൊളാഷ്, ചുമര്‍ പത്രിക, ബഹിരാകാശ ക്ലാസ്സ്, ക്വിസ്സ്, സി ഡി പ്രദര്‍ശനം, വാനനിരീക്ഷണം, പ്രബന്ധരചന, പ്രസംഗം, പതിപ്പ് നിര്‍മ്മാണം, മോഡല്‍ നിര്‍മ്മാണം, എക്സിബിഷന്‍ തുടങ്ങി വിവിധങ്ങളായ പരിപാടികള്‍ വാരാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കാവുന്നതാണ്. വിശദമായ റിപ്പോര്‍ട്ട് ഒക്ടോബർ 15 ന് മുമ്പായി ബി ആര്‍ സി ഓഫീസില്‍ എത്തിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0484-2659361
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ