തെളിമ വിജ്ഞാനോത്സവം:
വേങ്ങൂര്‍, ക്രാരിയേലി സ്കൂളുകള്‍ ജേതാക്കള്‍
വേങ്ങൂര്‍, ക്രാരിയേലി സ്കൂളുകള്‍ ജേതാക്കള്‍
ഓടക്കാലി : ആഗോള കൈകഴുകല്‍ ദിനാചരണത്തിന്‍റെ ഭാഗമായി സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ 'തെളിമ വിജ്ഞാനോത്സവം' സംഘടിപ്പിച്ചു. അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.എന്‍.എം.സലിം തെളിമ വിജ്ഞാനോത്സവം ഉദ്ഘാടനം ചെയ്തു. അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി ബിന്ദു നാരായണന്‍ ആശംസകള്‍ നേര്‍ന്നു. ആഗോള കൈകഴുകല്‍ ദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 14 മുതല്‍ നവംബര്‍ 1 വരെ കേരളത്തിലെ വിവിധ സ്കൂളുകളില്‍ നിരവധി പ്രവര്‍ത്തങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. എല്ലാ വര്‍ഷവും ഒക്ടോബര്‍ 15 ആഗോള കൈകഴുകല്‍ ദിനമായി ആചരിക്കുന്നു. 'ശീലമാക്കാം കൈകഴുകല്‍' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്‍റെ വിഷയം. സി എസ് ഇ എസ് റിസർച് അസിസ്റ്റൻ്റ്ശ്രീ.അജിത് പി.എ. 'ജലം ജീവാമൃതം' എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സ് നയിച്ചു. ജലസംരക്ഷണത്തിന്‍റെ പ്രാധാന്യം കുട്ടികളില്‍ ഊട്ടിയുറപ്പിക്കാന്‍ ക്ലാസ്സിലൂടെ സാധിച്ചു. എല്‍.പി., യു.പി. വിഭാഗം കുട്ടികള്‍ക്കായുള്ള ക്വിസ് മത്സരം നടത്തിയതില്‍ എല്‍ പി വിഭാഗത്തില്‍ ഗവ.എല്‍ പി സ്കൂള്‍ വേങ്ങൂര്‍ ഒന്നാം സ്ഥാനവും, ഗവ.എല്‍ പി സ്കൂള്‍ പുഴുക്കാട് രണ്ടാംസ്ഥാനവും, യുപി വിഭാഗത്തില്‍ ക്രാരിയേലി സെന്‍റ്.മേരീസ് ഹൈസ്കൂള്‍ ഒന്നാം സ്ഥാനവും, അകനാട് ഗവ.ഹയര്‍സെക്കന്‍ററി സ്കൂള്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. കൂവപ്പടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.ബിന്ദു ഗോപാലകൃഷ്ണന്‍ സമാപനസമ്മേളന ഉദ്ഘാടനവും സമ്മാനദാനവും നിര്‍വ്വഹിച്ചു. തെളിമ വിജ്ഞാനോത്സവം ഒരു മികച്ച അറിവുത്സവമാക്കാന്‍ ഏകദിനശില്പശാലയിലൂടെ സാധിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ