കൂവപ്പടി ബി.ആര്‍.സിയില്‍ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു
ഓടക്കാലി: സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര പയറുവര്‍ഗ്ഗ വര്‍ഷാചരണത്തിന്‍റെ ഭാഗമായി ഭക്ഷ്യമേള സംഘടിപ്പിക്കുന്നു. 'പോഷക മൂല്യമുള്ള വിത്തുകള്‍ സുസ്ഥിര ഭാവിക്ക്' എന്ന മുദ്രാവാക്യത്തിലൂന്നി പോഷക ഗുണമേറിയതും, ഭക്ഷ്യസുരക്ഷയേകുന്നതും,
ആരോഗ്യകരവും, കാലാവസ്ഥയ്ക്കും കാര്‍ഷിക സംസ്കാരത്തിനും അനുഗുണമായതും, ജൈവവൈവിധ്യം നിലനിര്‍ത്തുന്നതുമാണ് പയറുവര്‍ഗ്ഗങ്ങള്‍ എന്ന സന്ദേശം കുട്ടികളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടയൊണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. ഓരോ വിദ്യാലയത്തില്‍ നിന്നും അഞ്ചു പേരടങ്ങുന്ന സംഘങ്ങളാണ് ഭക്ഷ്യമേളയില്‍ പങ്കെടുക്കേണ്ടത്. ഒക്ടോബര്‍ 7 വെള്ളിയാഴ്ച 10 മുതല്‍ 12 വരെ ഭക്ഷ്യമേള നടത്തും. രാവിലെ 9.30 ന് രജിസ്ട്രേഷന്‍ ആരംഭിക്കും. ഭക്ഷ്യമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആശാ സനില്‍ ഉദ്ഘാടനം ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ