HHHH

Pages

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Latest News

6 നും 14 നും ഇടയില്‍ പ്രായമുള്ള സ്കൂളില്‍ ചേരാത്തതോ, പഠനം ഉപേക്ഷിച്ചതോ ആയ കുട്ടികളെ (ഇതര സംസ്ഥാനക്കാരായ കുട്ടികള്‍ ഉള്‍പ്പെടെ) കുറിച്ചറിയുന്നവര്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ ബ്ലോക്ക് റിസോഴ്സ് സെൻ്ററിലോ എറണാകുളം എസ്.ആര്‍.വി. സ്കൂളിലുള്ള ജില്ലാ പ്രോജക്ട് ഓഫീസിലോ അറിയിക്കുക. ഇത്തരത്തില്‍ കണ്ടെത്തുന്ന കുട്ടികള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ സൗജന്യ വിദ്യാഭ്യാസവും മറ്റു പഠന സാമഗ്രികളും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, ഫോണ്‍:0484-2659361, 9447840371    സര്‍വ്വ ശിക്ഷാ അഭിയാന്‍ ബി.ആര്‍.സി. കൂവപ്പടിയുടെ പരിധിയിലുള്ള പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള സൗജന്യ ഫിസിയോതെറാപ്പി എല്ലാ ബുധൻ, ശനി ദിവസങ്ങളിലും, രണ്ടാം ശനിയാഴ്ചയ്ക്കു മുമ്പുള്ള വെള്ളിയാഴ്ചയും രാവിലെ 9.30 മുതല്‍ ബി.ആര്‍.സി. ഹാളില്‍ നടക്കുന്നതാണ്. ചികിത്സ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:0484-2659361
വായ്ക്കര സര്‍ക്കാര്‍ യു.പി. സ്കൂളില്‍ 'ഹിന്ദി ഉത്സവ്' സംഘടിപ്പിച്ചു 

ഓടക്കാലി: ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് വായ്ക്കര സര്‍ക്കാര്‍ യു.പി. സ്കൂളില്‍ ഹിന്ദി ഉത്സവ് സംഘടിപ്പിച്ചു. പി.ടി.എ. പ്രസിഡന്‍റ് സി.എ.രാജന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രധാനധ്യാപിക പി.വി.രമണി ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം നടത്തി. സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍റര്‍ ട്രെയിനര്‍ കെ.എം.ആരിഫ ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സീനിയര്‍ അസിസ്റ്റന്‍റ് വി.കെ.ജയമോള്‍ ആശംസാപ്രസംഗം നടത്തി. ഹിന്ദി ക്ലബ്ബ് സെക്രട്ടറി ശ്രുതി ബാല മനോജ് സ്വാഗതവും ഹിന്ദി അധ്യപകന്‍ കെ.ആര്‍.സുരേഷ് നന്ദിയും പറഞ്ഞു. എല്‍.പി., യു.പി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി കവിത, സംഘഗാന മത്സരങ്ങള്‍ നടന്നു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഏകാങ്കവും പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. സ്കൂള്‍ അങ്കണത്തില്‍ വച്ചു നടന്ന ചടങ്ങുകള്‍ക്ക് വിദ്യാര്‍ത്ഥികളും അധ്യാപകരും ബി.ആര്‍.സി. ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരായ എം.ജെ.ധീര, വി.വി.പ്രിയാകുമാരി എന്നിവരും സന്നിഹിതരായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ