വായനാവാരാഘോഷവും ഹെലന്‍ കെല്ലര്‍ അനുസ്മരണവും
സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ നേതൃത്വത്തില്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ട് പുല്ലുവഴി ജയകേരളം ഹയര്‍ സെക്കന്‍ററി സ്കൂളില്‍ വായനാവാരാഘോഷവും ഹെലന്‍ കെല്ലര്‍ അനുസ്മരണവും നടന്നു. പി.ടി.എ പ്രസിഡന്‍റ് സി.വി.ജോര്‍ജ്ജിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് പ്രസിഡന്‍റ് സൗമിനി ബാബു ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ഡോ.എസ്.വിനീത് മുഖ്യപ്രഭാഷണം നടത്തി. സര്‍വ്വ ശിക്ഷാ അഭിയാന്‍ ജില്ലാ പ്രോജക്ട് ഓഫീസര്‍ എസ്.സന്തോഷ്കുമാര്‍ അന്ധവിദ്യാര്‍ത്ഥിനിയായ വിനയയ്ക്കുള്ള പഠനമുറിയുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. രായമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോയ് വെള്ളാഞ്ഞിയില്‍ ക്യാഷ് അവാര്‍ഡ് വിതരണവും, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍റിംങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഷൈബി രാജന്‍ പഠനോപകരണ വിതരണവും നടത്തി. സ്കൂള്‍ പ്രധാനാധ്യാപകന്‍ ജി.ശ്രീകുമാര്‍ സ്വാഗതം പറഞ്ഞ യോഗത്തിന് കൂവപ്പടി ബി.ആര്‍.സി. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ആരിഫ കെ.എം നന്ദി പറഞ്ഞു. അന്നേ ദിവസം സ്കൂളില്‍ നടന്ന കവിയരങ്ങ് സ്കൂള്‍ മാനേജര്‍ ഇന്‍ ചാര്‍ജ്ജ് ശാരദ മോഹന്‍ ഉദ്ഘാടനം ചെയ്തു. സി.ആര്‍.സി. കോര്‍ഡിനേറ്റര്‍ ധീര എം.ജെ., റിസോഴ്സ് അധ്യാപകരായ ഹിമ ജോണി, ജാനി റോസി, ജിന്‍സി ജോസ്, എം.ഐ.എസ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് അനീസ് എ.എ. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
 


 



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ