HHHH

Pages

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Latest News

6 നും 14 നും ഇടയില്‍ പ്രായമുള്ള സ്കൂളില്‍ ചേരാത്തതോ, പഠനം ഉപേക്ഷിച്ചതോ ആയ കുട്ടികളെ (ഇതര സംസ്ഥാനക്കാരായ കുട്ടികള്‍ ഉള്‍പ്പെടെ) കുറിച്ചറിയുന്നവര്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ ബ്ലോക്ക് റിസോഴ്സ് സെൻ്ററിലോ എറണാകുളം എസ്.ആര്‍.വി. സ്കൂളിലുള്ള ജില്ലാ പ്രോജക്ട് ഓഫീസിലോ അറിയിക്കുക. ഇത്തരത്തില്‍ കണ്ടെത്തുന്ന കുട്ടികള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ സൗജന്യ വിദ്യാഭ്യാസവും മറ്റു പഠന സാമഗ്രികളും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, ഫോണ്‍:0484-2659361, 9447840371    സര്‍വ്വ ശിക്ഷാ അഭിയാന്‍ ബി.ആര്‍.സി. കൂവപ്പടിയുടെ പരിധിയിലുള്ള പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള സൗജന്യ ഫിസിയോതെറാപ്പി എല്ലാ ബുധൻ, ശനി ദിവസങ്ങളിലും, രണ്ടാം ശനിയാഴ്ചയ്ക്കു മുമ്പുള്ള വെള്ളിയാഴ്ചയും രാവിലെ 9.30 മുതല്‍ ബി.ആര്‍.സി. ഹാളില്‍ നടക്കുന്നതാണ്. ചികിത്സ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:0484-2659361

ക്ലാസ് മുറികളില്‍ ഇനി ഇന്ദ്രജാലത്തിന്റെ മധുരവുമാകാം; ശാസ്ത്രവും ഗണിതവുമെല്ലാം മാന്ത്രിക കലയിലൂടെ വളരെയെളുപ്പം; അദ്ധ്യാപകര്‍ക്കു പരിശീലനം നല്‍കി മാജിക് പ്ലാനറ്റും എസ്‌എസ്‌എയും

തിരുവനന്തപുരം: ഇന്ദ്രജാലത്തിന്റെ സഹായത്തോടെ ക്ലാസ് മുറികളില്‍ പഠനം എളുപ്പമാക്കുന്ന സമയം അധിക ദൂരെയല്ല. മാജിക് പ്ലാനറ്റും സര്‍വ ശിക്ഷാ അഭിയാനും സംയുക്തമായി സംഘടിപ്പിച്ച ഓറിയന്റേഷന്‍ ക്ലാസ് ഇത്തരമൊരു സൂചന നല്‍കിയാണ് അവസാനിച്ചത്. ശാസ്ത്രവും ഗണിതവുമെല്ലാം മാന്ത്രിക കലയിലൂടെ വളരെയെളുപ്പം കുട്ടികളുടെ മനസില്‍ പതിപ്പിക്കാമെന്നു തെളിയിക്കുന്നതായിരുന്നു ഈ ക്ലാസ്. വ്യത്യസ്തതയാര്‍ന്ന ഇന്ദ്രജാല പ്രകടനവുമായാണു ഓറിയന്റേഷന്‍ ക്ലാസിനെത്തിയ അദ്ധ്യാപകരെ മാന്ത്രികര്‍ വിസ്മയിപ്പിച്ചത്. തവിട്ടുനിറത്തിലുള്ള ലായനി മറ്റൊരു ഗ്ലാസിലേയ്ക്ക് ഇന്ദ്രജാലക്കാരന്‍ പകര്‍ന്നപ്പോള്‍ ശുദ്ധജലമായി മാറി. കണ്ണാടി പോലെ തെളിഞ്ഞ ജലം കണ്ട് അമ്ബരപ്പിന്റെ പാരമ്യതയില്‍ വിവിധ ജില്ലകളില്‍ നിന്നെത്തിയ അദ്ധ്യാപകര്‍ കൈയടിച്ചു സന്തോഷം പങ്കിടുകയായിരുന്നു. മാജിക് പ്ലാനറ്റും സര്‍വ ശിക്ഷാ അഭിയാനും സംയുക്തമായി സംഘടിപ്പിച്ച ഓറിയന്റേഷന്‍ ക്ലാസിലായിരുന്നു അദ്ധ്യാപകരെ വിസ്മയിപ്പിച്ച ഈ ഇന്ദ്രജാല പ്രകടനം. ലായനികളുടെ സ്വഭാവം, അതുണ്ടാക്കുന്ന രീതി, പ്രത്യേകതകള്‍ എന്നിവ കുട്ടികളെ പഠിപ്പിക്കുവാന്‍ ഇന്ദ്രജാലത്തിലൂടെ വളരെയെളുപ്പം സാധിക്കുമെന്ന് രഹസ്യസഹിതം ഇന്ദ്രജാലക്കാരന്‍ പറഞ്ഞതോടെ അദ്ധ്യാപകര്‍ക്ക് ഇരട്ടി സന്തോഷം. കൂടാതെ ഗുരുത്വാകര്‍ഷണം, ഘര്‍ഷണബലം, കാഴ്ച, ഐ വിഷന്‍, കാന്തിക അകാന്തിക വസ്തുക്കള്‍, സര്‍ഫസ് ടെന്‍ഷന്‍, സെന്റര്‍ ഓഫ് ഗ്രാവിറ്റി, അരത്തമറ്റിക് പ്രോഗ്രഷന്‍, ഗുണിതങ്ങള്‍, സംഖ്യകളുടെ പരസ്പര ബന്ധം, ലഘുസമവാക്യങ്ങള്‍ തുടങ്ങി ശാസ്ത്രത്തിലെയും ഗണിതത്തിലെയും നിരവധി വസ്തുതകള്‍ കുട്ടികളെ ഇന്ദ്രജാലത്തിലൂടെ എങ്ങനെ പഠിപ്പിക്കാമെന്ന് മാന്ത്രികന്‍ അവതരിപ്പിച്ചു കാണിച്ചു. ശാസ്ത്ര ഗണിതശാസ്ത്ര താല്‍പ്പര്യം വര്‍ധിപ്പിക്കുന്നതിന് ഇന്ദ്രജാലം ഒരുപകരണമാക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ ഇന്ദ്രജാല പഠനം ലക്ഷ്യമാക്കിയല്ല പ്രവര്‍ത്തിക്കേണ്ടതെന്നും ക്ലാസ് മുറികളില്‍ ഇത്തരം ഇന്ദ്രജാലങ്ങള്‍ ഒരു പഠന സഹായി എന്ന നിലയില്‍വേണം അവതരിപ്പിക്കുവാനെന്നും മാന്ത്രികന്‍ പറഞ്ഞു. ഓറിയന്റേഷന്‍ ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ് മെമ്ബര്‍ ജി.വിജയരാഘവന്‍ മാജിക് പ്ലാനറ്റ് തയ്യാറാക്കിയ എഡ്യൂക്കേഷണല്‍ സയന്‍സ് മാജിക് കിറ്റ് ഡി.പി.ഐ എം.എസ് ജയ ഐ.എ.എസിന് കൈമാറി നിര്‍വഹിച്ചു. അദ്ധ്യാപക വിദ്യാര്‍ത്ഥി ബന്ധം ആരോഗ്യകരമാക്കാനുള്ള നല്ലൊരു മാദ്ധ്യമമാണ് ജാലവിദ്യയെന്ന് ഓറിയന്റേഷന്‍ ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍ഹിച്ചുകൊണ്ട് വിജയരാഘവന്‍ അഭിപ്രായപ്പെട്ടു. കേരള യൂണിവേഴ്സിറ്റി കമ്ബ്യൂട്ടേഷണല്‍ ബയോളജി ആന്‍ഡ് ബയോഇന്‍ഫോമാറ്റിക്സ് വകുപ്പ് മേധാവി ഡോ.അച്യുത്ശങ്കര്‍ എസ്.നായര്‍, മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, മാജിക് പ്ലാനറ്റ് മാനേജര്‍ ജിന്‍സ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. മാജിക് അക്കാദമി ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മല സ്വാഗതവും എസ്.എസ്.എ സ്റ്റേറ്റ് പ്രോജക്‌ട് ഡയറക്ടര്‍ ഡോ.ഇ.പി മോഹന്‍ദാസ് നന്ദിയും പറഞ്ഞു. ഓറിയന്റേഷന്‍ ക്ലാസിന് മാജിക് അക്കാദമി ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മല നേതൃത്വം നല്‍കി. ഇതാദ്യമായാണ് പാഠ്യവിഷയങ്ങളും ഇന്ദ്രജാലവും സമന്വയിപ്പിച്ചുകൊണ്ട് ഒരു പദ്ധതിക്ക് തുടക്കമാകുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ