ഗണിതവും
ശാസ്ത്രവും
ഇന്ദ്രജാലത്തിലൂടെ
കുട്ടികളിലേയ്ക്ക്;
സംസ്ഥാനത്താദ്യമായി
ഓറിയൻേറഷൻ
ക്ലാസ്
ഇന്നു
മുതൽ
മാജിക്
പ്ലാനറ്റിൽ
തിരുവനന്തപുരം:
മാജിക് പ്ലാനറ്റും സർ
വ ശിക്ഷാ അഭിയാനും സംയുക്തമായി അദ്ധ്യാപകർ
ക്കായി സംഘടിപ്പിക്കുന്ന ഓറിയൻേറഷൻ
ക്ലാസ് ഇന്നാരംഭിക്കും.
കഴക്കൂട്ടത്തു മാജിക് പ്ലാനറ്റിലാണ് ക്ലാസുകൾ.
കുട്ടികളിൽ
ശാസ്ത്ര-
ഗണിതശാസ്ത്ര താൽ
പ്പര്യം വർ
ധിപ്പിക്കുന്നതിന് ഇന്ദ്രജാലം ഒരുപകരണമാക്കുക എന്ന ലക്ഷ്യത്തോടെയാണു ക്ലാസ് സംഘടിപ്പിക്കുന്നത്.
ആദ്യമായാണ് പാഠ്യവിഷയങ്ങളും ഇന്ദ്രജാലവും സമന്വയിപ്പിച്ചുകൊണ്ട് ഒരു പദ്ധതിക്ക് തുടക്കമാകുന്നത്.
ചടങ്ങിൽ
ഗണിതവും ശാസ്ത്രവും കുട്ടികളുടെ ഇഷ്ടവിഷയങ്ങളാക്കുന്നതിനും ഇന്ദ്രജാലത്തിൻെറ അകമ്പടിയോടെ പരീക്ഷിച്ച്
മനസ്സിലാക്കുന്നതിനുമായി മാജിക് പ്ലാനറ്റ് തയ്യാറാക്കിയിരിക്കുന്ന എഡ്യൂക്കേഷണൽ
സയൻ
സ് മാജിക് കിറ്റിൻെറ വിതരണം നടക്കും.
കിറ്റിനുള്ളിൽ ഗണിതവും ശാസ്ത്രവും കുട്ടികൾക്ക് വളരെ അനായാസം മനസ്സിലാക്കുവാൻ സാധിക്കുന്ന തരത്തിലുള്ള ഉപകരണങ്ങളും അവ എങ്ങനെ ചെയ്യണമെന്ന നിർദ്ദേശമടങ്ങിയ കൈപ്പുസ്തകവും ക്രമീകരിച്ചിട്ടുണ്ട്. ഏറെ നാളത്തെ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കുമൊടുവിൽ ഗണിതത്തിലെയും ശാസ്ത്രത്തിലെയും പാഠ്യവസ്തുതകൾ ഇന്ദ്രജാലവുമായി ബന്ധിപ്പിച്ച് അവ പരീക്ഷിച്ച് ബോധ്യപ്പെട്ടതിൻെറ അടിസ്ഥാനത്തിലാണ് ഈ പദ്ധതി ആവിഷ്കരിച്ചതെന്നു മാജിക് അക്കാദമി എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ