കേരള @ ഷഷ്ടി - അറിവുത്സവം സംഘടിപ്പിക്കും
ഓടക്കാലി : സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കായി അറിവുത്സവം സംഘടിപ്പിക്കുന്നു. നവംബര്‍ ഒന്നിന് കേരളം അതിന്‍റെ ഷഷ്ടിപൂര്‍ത്തിയിലെത്തുന്നതിന്‍റെ ഭാഗമായി കേരള ചരിത്രത്തെക്കുറിച്ചും, സംഭവങ്ങളെയും ആസ്പദമാക്കിയാണ് അറിവുത്സവം നടക്കുന്നത്. എല്‍ പി, യു പി വിഭാഗം കുട്ടികള്‍ക്കായി ക്വിസ് മത്സരം, സി.ഡി. പ്രദര്‍ശനം, കേരളം ഷഷ്ടി പൂര്‍ത്തിയില്‍-ചിത്രപ്രദര്‍ശനം, 'ഇന്നത്തെ കേരളം' സെമിനാര്‍, കേരളം-നവോത്ഥാന നായകര്‍-പ്രസംഗമത്സരം, കേരളം-പരിസ്ഥിതി-പ്രബന്ധരചന, ചിത്രരചന,കൊളാഷ് നിര്‍മ്മാണം തുടങ്ങിയ പരിപാടികള്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍റര്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0484-2659361
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ