'അമ്മ മലയാളം' കൈത്താങ്ങ് ശില്പശാല ആരംഭിച്ചു
ഓടക്കാലി: സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ നേതൃത്വത്തില്‍ ബി.ആര്‍.സി പരിധിയിലുള്ള വിദ്യാലയങ്ങളില്‍ മാതൃഭാഷ എഴുതാനും വായിക്കാനും അറിയാത്ത ഒരു കുട്ടി പോലും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ നടത്തുന്ന 'അമ്മ മലയാളം' കൈത്താങ്ങ് ശില്പശാല ഒന്നാം ഘട്ടം തിങ്കളാഴ്ച ആരംഭിച്ചു. പ്രസ്തുത ശില്പശാല നയിച്ചത് ഏലൂര്‍ എം.ഇ.എസ് ഈസ്റ്റേണ്‍ സ്കൂളിലെ അധ്യാപകനും കോലഞ്ചേരി ടീച്ചേര്‍സ് ക്ലബ്ബ് സെക്രട്ടറിയുമായ ശ്രീ.ടി.ടി.പൗലോസ് മാഷ് ആണ്. ബി.ആര്‍.സി പരിധിയിലുള്ള 80 ഓളം വിദ്യാര്‍ത്ഥികളും അധ്യാപകരും ശില്പശാലയില്‍ പങ്കെടുത്തു. ഭാഷാ പഠനവുമായി ബന്ധപ്പെട്ട് അധ്യാപകരും വിദ്യാര്‍ത്ഥികളും പഠനരീതിയെ ക്രിയാത്മകവും താത്പര്യം ജനിപ്പിക്കുന്നതുമായ രീതിയില്‍ സമീപിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി രൂപപ്പെട്ടതാണ് മലയാളം കൈത്താങ്ങ് പദ്ധതി. മലയാള ഭാഷാ പഠനം രസകരവും വിജ്ഞാനപ്രദവുമാക്കി മാറ്റാന്‍ ഇതിനു കഴിയും. മാതൃ ഭാഷ മലയാളമായിട്ടുള്ളതും പഠനവൈകല്യങ്ങളൊന്നുമില്ലാത്തതുമായ ഏതൊരു കുട്ടിയ്ക്കും ഒറ്റ ദിവസം കൊണ്ട് മലയാളം പഠിക്കാമെന്ന് ക്ലാസ്സിലൂടെ തെളിയിക്കപ്പെട്ടു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ജ്യോതിഷ് പി., ട്രെയ്നര്‍ ഡാമിയന്‍ പോള്‍, ആരിഫ കെ.എം,ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ എം.ജെ.ധീര, വി.വി.പ്രിയാകുമാരി, എം.ഐ.എസ്. കോര്‍ഡിനേറ്റര്‍ മുഹമ്മദ് അനീസ് എ.എ. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ