മുടക്കുഴ ഗവ: യു പി സ്കൂളില്‍ ഗണിതലാബ് ഉദ്ഘാടനം
ഓടക്കാലി: സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ നേതൃത്വത്തില്‍ മുടക്കുഴ ഗവണ്‍മെന്‍റ് യു.പി സ്കൂളില്‍ സജ്ജമാക്കിയിരിക്കുന്ന ഗണിതലാബിന്‍റെ ഉദ്ഘാടനം പെരുമ്പാവൂര്‍ എം.എല്‍.എ. ശ്രീ.എല്‍ദോസ് കുന്നപ്പിള്ളി നിര്‍വ്വഹിക്കുന്നതാണ്. ഇതിനോടനുബന്ധിച്ച് പഞ്ചായത്ത് പരിധിയിലുള്ള എല്‍.പി, യു.പി വിദ്യാര്‍ത്ഥികള്‍ക്കായി ഗണിത ക്വിസ് നടത്തപ്പെടുന്നതാണ്. ലാബില്‍ തയ്യാറാക്കിയിരിക്കുന്ന പഠനോപകരണങ്ങളുടെ പ്രദര്‍ശനവും, ഗണിതം-മധുരം ക്ലാസ്സും ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കും. ജനപ്രതിനിധികള്‍, വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തകര്‍, എസ്.എം.സി/പി.ടി.എ അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ