കേരള @ ഷഷ്ടി - അറിവുത്സവം സംഘടിപ്പിച്ചു
ഓടക്കാലി: സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനത്തില്‍ ബി.ആര്‍.സിയുടെ കീഴിലുള്ള സ്കൂളുകളിലെ എല്‍.പി., യു.പി. കുട്ടികള്‍ക്കായി കേരള @ ഷഷ്ടി - അറിവുത്സവം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കൂവപ്പടി ബ്ലോക്ക് പ്രസിഡന്‍റ് ബിന്ദു ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.എം. സലിം അധ്യക്ഷത വഹിച്ചു. നവംബര്‍ ഒന്നിന് കേരളം അതിന്‍റെ ഷഷ്ടിപൂര്‍ത്തിയിലെത്തുന്നതിന്‍റെ ഭാഗമായി ഒരു വര്‍ഷം നീളുന്ന പരിപാടികളാണ് കേരള @ ഷഷ്ടിയുടെ ഭാഗമായി തയ്യാറാക്കിയിട്ടുള്ളത്. ക്വിസ് മത്സരം, സി ഡി പ്രദര്‍ശനം, കേരളം ഷഷ്ടി പൂര്‍ത്തിയില്‍-ചിത്രപ്രദര്‍ശനം, 'ഇന്നത്തെ കേരളം' സെമിനാര്‍, കേരളം-നവോത്ഥാന നായകര്‍-പ്രസംഗമത്സരം, കേരളം-പരിസ്ഥിതി-പ്രബന്ധരചന, ചിത്രരചന, കൊളാഷ് നിര്‍മ്മാണം തുടങ്ങിയ പരിപാടികള്‍ നടക്കും. കേരളപ്പിറവിദിന ദിവസം നടന്ന എല്‍.പി. വിഭാഗം ക്വിസ് മത്സരത്തില്‍ വേങ്ങൂര്‍ ഗവ. എല്‍ പി സ്കൂളിലെ ഗിഫ്റ്റി പി.എ., ദേവിക രാജു എന്നിവര്‍ ഒന്നാം സ്ഥാനവും പുല്ലുവഴി ഗവ. എല്‍ പി സ്കൂളിലെ മരിയ എബി, ഭദ്ര ഗ്യാവിന്‍ എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി. വിഭാഗം ക്വിസ് മത്സരത്തില്‍ പുല്ലുവഴി ജയകേരളം ഹയര്‍സെക്കന്‍ററി സ്കൂളിലെ ലക്ഷ്മി ഷിജു, വൃന്ദ സുധി എന്നിവര്‍ ഒന്നാം സ്ഥാനവും ക്രാരിയേലി സെന്‍റ്.മേരീസ് ഹൈസ്കൂളിലെ അന്ന യാക്കോബ്, അമര്‍നാഥ് ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ക്വിസ് മത്സരത്തിനു ശേഷം 1956 മുതലുള്ള കേരളത്തിന്‍റെ കല, രാഷ്ട്രീയ സാംസ്കാരിക വാണിജ്യ കാര്‍ഷിക ചരിത്രം ഉള്‍പ്പെടുന്ന ഡോക്യൂമെന്‍ററി പ്രദര്‍ശനവും നടന്നു. അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. കൂവപ്പടി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ജ്യോതിഷ് പി. സ്വാഗതമര്‍പ്പിച്ച ഉദ്ഘാടനയോഗത്തില്‍ ബി.ആര്‍.സി. ട്രെയിനര്‍ ആരിഫ കെ.എം കൃതജ്ഞതയര്‍പ്പിച്ചു. ബി ആര്‍ സി ട്രെയിനര്‍ എല്‍ദോ പോള്‍, കേരളപ്പിറവി ദിനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ധീര എം.ജെ., പ്രിയാകുമാരി വി.വി., ഷൈജോ പോള്‍, സുബ്രമണ്യന്‍ പി.കെ. എന്നിവര്‍ നേതൃത്വം നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ