'രോശ്നി' വർക്ക് ബുക്ക് പ്രകാശനം ചെയ്തു
ഓടക്കാലി: ഓരോ കുട്ടിയുടേയും സ്വതന്ത്രനായ പഠിതാവും വ്യക്തിയും സമൂഹജീവിയുമായി വളരാന്‍ വേണ്ട അവസരമൊരുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്‍റെ പ്രഥമമായ ലക്ഷ്യം. ഹിന്ദി ഭാഷാപഠനം ലളിതമാക്കുവാന്‍ വേണ്ടി, ഭാഷാ പഠനത്തിന് സഹായകമാകുന്ന രീതിയില്‍ ഡയറ്റ് സര്‍വ്വ ശിക്ഷാ അഭിയാന്‍റെ സഹകരണത്തോടെ രൂപകല്പന ചെയ്ത വര്‍ക്ക്ബുക്കാണ് 'രോശ്നി'. രോശ്നിയുടെ പ്രകാശനം കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ നേതൃത്വത്തില്‍ കുറുപ്പംപടി എം.ജി.എം ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് നടന്ന ക്ലസ്റ്റര്‍ പരിശീലനത്തില്‍ ഡയറ്റ് ഫാക്കല്‍റ്റി ശ്രീമതി.പി ഇന്ദു നിര്‍വ്വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ജ്യോതിഷ്.പി, മറ്റ് ബി.ആര്‍.സി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വര്‍ക്ക്ബുക്ക് ക്ലാസ്സ് റൂം പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് ട്രെയിനര്‍ ആരിഫ കെ.എം. വിശദികരിച്ചു. കുട്ടികളില്‍ അക്ഷരങ്ങള്‍, വാക്കുകള്‍ രചന അഭ്യസിക്കുന്നതിന് വര്‍ക്ക്ബുക്ക് ഏറെ സഹായകമാകണമെന്ന് അധ്യാപകര്‍ അഭിപ്രായപ്പെട്ടു. (പ്യാരി മാ) കവിത തുടക്കത്തില്‍ ചിഹ്നങ്ങള്‍ പരിചയപ്പെടുത്താന്‍ തെരഞ്ഞെടുത്തു. കുട്ടികളുടെ നിലവാരത്തില്‍ കിട്ടുവാന്‍ ബുദ്ധിമുട്ടുള്ള (ഏക് സെ അനേക്) ഉള്‍പ്പെടുത്തിയതും, പ്രിന്‍റിംങ്ങിന് വലിയ ഫോണ്ട് ഉപയോഗിച്ചതും സഹായകമായി എന്ന് അധ്യാപകര്‍ അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്ക് ഫോട്ടോകോപ്പി എടുത്ത് കൊടുക്കുവാനും അധ്യാപകര്‍ തയ്യാറായി. ഇനിയും ഇങ്ങനെയുള്ള സപ്പോര്‍ട്ടിംങ് മെറ്റീരിയല്‍ പ്രതീക്ഷിക്കുന്നതായി അധ്യാപകര്‍ അഭിപ്രായപ്പെട്ടു. ഡയറ്റ് പ്രിന്‍സിപ്പല്‍ ചീഫ് എഡിറ്റര്‍ ആയികൊണ്ട് ശ്രീമതി.ഇന്ദു.പി., ഡോ.എന്‍ സേതുമാധവന്‍, കുഞ്ഞിരാമന്‍ പുതുശ്ശേരി ചാത്തോത്ത് തുടങ്ങിയ ഡയറ്റ് ഫാക്കല്‍റ്റിമാരുടേയും പെരുമ്പാവൂര്‍ ബി.പി..ഒ. ശ്രീമതി.എ.എം ഐഷയുടേയും നേതൃത്വത്തില്‍ പ്രീതാ കമ്മത്ത് കെ.പി. (ജി.എച്ച്.എസ്. എറണാകുളം), ശ്രീമതി ഷമീന ബീഗം എം.എ. (ബി.ആര്‍.സി. എറണാകുളം), ശ്രീമതി.ഉമ വി.ആര്‍. (ജി.യു.പി.എസ്. കുമ്മനോട്), ശ്രീ.സന്തോഷ് എന്‍.കെ. (ജി.ജി.എച്ച്.എസ്.എസ്. പെരുമ്പാവൂര്‍), ശ്രീമതി മണി പി.കെ. (ബി.ആര്‍.സി. വൈപിന്‍), ശ്രീമതി.ആരിഫ കെ.എം. (ബി.ആര്‍.സി. കൂവപ്പടി), ശ്രീമതി മിനി എസ്. (ജി.എച്ച്.എസ്. സൗത്ത് വാഴക്കുളം), സുനില്‍കുമാര്‍ കെ.എന്‍. (ബി.ആര്‍.സി. ആലുവ) എന്നിവരാണ് രോശ്നി തയ്യാറാക്കിയത്. കുമാരി പി.എസ്., ശ്രീലക്ഷ്മിയാണ് മുഖചിത്രമൊരുക്കിയത്.



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ