വായ്ക്കര ഗവ: യു പി സ്കൂളില്‍ ഗണിതലാബ് ഒരുങ്ങി
വായ്ക്കര: ഗണിതപഠനം ആസ്വാദ്യകരവും രസകരവും ആക്കാന്‍ വിദ്യര്‍ത്ഥികല്‍ സ്വയം നടത്തുന്ന പരീക്ഷണങ്ങളിലൂടെ തത്ത്വങ്ങളില്‍
എത്തിച്ചേരുകയെന്ന പരീക്ഷണരീതിയുടെ അന്ത:സത്ത ഉള്‍ക്കൊണ്ടുകൊണ്ട് സര്‍വ്വശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ നേതൃത്വത്തില്‍ വായ്ക്കര ഗവ: യു പി സ്കൂളില്‍ ഗണിതലാബ് പ്രവര്‍ത്തനം സജ്ജമായി. ലാബിന്‍റെ ഉദ്ഘാടനം ഡയറ്റ് പ്രിന്‍സിപ്പല്‍ ബി.നന്ദകുമാര്‍ നിര്‍വ്വഹിക്കും. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി.ജ്യോതിഷ്, ഡയറ്റ് ഫാക്കല്‍റ്റി അധ്യാപകര്‍, വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ