HHHH

Pages

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Latest News

6 നും 14 നും ഇടയില്‍ പ്രായമുള്ള സ്കൂളില്‍ ചേരാത്തതോ, പഠനം ഉപേക്ഷിച്ചതോ ആയ കുട്ടികളെ (ഇതര സംസ്ഥാനക്കാരായ കുട്ടികള്‍ ഉള്‍പ്പെടെ) കുറിച്ചറിയുന്നവര്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ ബ്ലോക്ക് റിസോഴ്സ് സെൻ്ററിലോ എറണാകുളം എസ്.ആര്‍.വി. സ്കൂളിലുള്ള ജില്ലാ പ്രോജക്ട് ഓഫീസിലോ അറിയിക്കുക. ഇത്തരത്തില്‍ കണ്ടെത്തുന്ന കുട്ടികള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ സൗജന്യ വിദ്യാഭ്യാസവും മറ്റു പഠന സാമഗ്രികളും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, ഫോണ്‍:0484-2659361, 9447840371    സര്‍വ്വ ശിക്ഷാ അഭിയാന്‍ ബി.ആര്‍.സി. കൂവപ്പടിയുടെ പരിധിയിലുള്ള പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള സൗജന്യ ഫിസിയോതെറാപ്പി എല്ലാ ബുധൻ, ശനി ദിവസങ്ങളിലും, രണ്ടാം ശനിയാഴ്ചയ്ക്കു മുമ്പുള്ള വെള്ളിയാഴ്ചയും രാവിലെ 9.30 മുതല്‍ ബി.ആര്‍.സി. ഹാളില്‍ നടക്കുന്നതാണ്. ചികിത്സ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:0484-2659361
കാര്‍ഷിക സമൃദ്ധി പദ്ധതി - വിളവെടുപ്പ് മഹോത്സവം നടത്തി 

ഓടക്കാലി : സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക സമൃദ്ധി പദ്ധതിയുടെ ഭാഗമായി ബി.ആര്‍.സി അങ്കണത്തില്‍ നട്ട ജൈവപച്ചക്കറി തോട്ടത്തില്‍ വിളവെടുപ്പ് മഹോത്സവം നടത്തി. വിളവെടുപ്പിന്‍റെ ഉദ്ഘാടനം ഡയറ്റ് പ്രിന്‍സിപ്പല്‍ ബി.നന്ദകുമാര്‍, എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജോസ്ഫെറ്റ് ജേക്കബ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഓടക്കാലി ഹയര്‍സെക്കന്‍ററി സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി വിഷരഹിത പച്ചക്കറി ലഭ്യമാക്കുക എന്ന ഉദ്ദ്യേശത്തോടെ അശമന്നൂര്‍ കൃഷിവകുപ്പുമായി സഹകരിച്ചാണ് ജൈവപച്ചക്കറിത്തോട്ടം ബി.ആര്‍.സിയില്‍ ആരംഭിച്ചത്. ഓടക്കാലി സ്കൂളിലെ ഹരിത ക്ലബ്ബ് വിദ്യാര്‍ത്ഥികളും അധ്യാപകരും ബി.ആര്‍.സി പ്രതിനിധികളും ചേര്‍ന്നാണ് പയര്‍, വെണ്ട തുടങ്ങിയ വിവിധ പച്ചക്കറികളുടെ വിളവെടുപ്പ് നടത്തിയത്.


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ