HHHH

Pages

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Latest News

6 നും 14 നും ഇടയില്‍ പ്രായമുള്ള സ്കൂളില്‍ ചേരാത്തതോ, പഠനം ഉപേക്ഷിച്ചതോ ആയ കുട്ടികളെ (ഇതര സംസ്ഥാനക്കാരായ കുട്ടികള്‍ ഉള്‍പ്പെടെ) കുറിച്ചറിയുന്നവര്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ ബ്ലോക്ക് റിസോഴ്സ് സെൻ്ററിലോ എറണാകുളം എസ്.ആര്‍.വി. സ്കൂളിലുള്ള ജില്ലാ പ്രോജക്ട് ഓഫീസിലോ അറിയിക്കുക. ഇത്തരത്തില്‍ കണ്ടെത്തുന്ന കുട്ടികള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ സൗജന്യ വിദ്യാഭ്യാസവും മറ്റു പഠന സാമഗ്രികളും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, ഫോണ്‍:0484-2659361, 9447840371    സര്‍വ്വ ശിക്ഷാ അഭിയാന്‍ ബി.ആര്‍.സി. കൂവപ്പടിയുടെ പരിധിയിലുള്ള പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള സൗജന്യ ഫിസിയോതെറാപ്പി എല്ലാ ബുധൻ, ശനി ദിവസങ്ങളിലും, രണ്ടാം ശനിയാഴ്ചയ്ക്കു മുമ്പുള്ള വെള്ളിയാഴ്ചയും രാവിലെ 9.30 മുതല്‍ ബി.ആര്‍.സി. ഹാളില്‍ നടക്കുന്നതാണ്. ചികിത്സ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:0484-2659361
'നാട്യ- 2016' മെഗാ ഹിന്ദി മെഗാ ഡ്രാമ ഫെസ്റ്റ് സംഘടിപ്പിച്ചു 

ഓടക്കാലി : ഹിന്ദി വാരാഘോഷത്തോടനുബന്ധിച്ച് ഹിന്ദി ഭാഷയില്‍ ആശയവിനിമയശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഭാഷ അനായാസമായി കൈകാര്യം ചെയ്യുന്നതില്‍ കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനുമായി സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍റര്‍ സംഘടിപ്പിച്ച 'നാട്യ- 2016' മെഗാ ഹിന്ദി മെഗാ ഡ്രാമ ഫെസ്റ്റ് ജനപ്രതിനിധികളുടെ മികച്ച പങ്കാളിത്തം കൊണ്ടും കുട്ടികളുടെ അവതരമ മികവ് കൊണ്ടും ശ്രദ്ധേയമായി. ബി.ആര്‍.സിയുടെ കീഴിലുള്ള യു.പി സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് കുറുപ്പംപടി ഡയറ്റ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടിയില്‍ നൂറോളം കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. സൗമിനി ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. ബിന്ദു ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ. ബേസില്‍ പോള്‍ , ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ കെ.പി വര്‍ഗീസ്, വാര്‍ഡ് മെമ്പര്‍ ശ്രീമതി.മേരി പൗലോസ്, ഡയറ്റ് സീനിയര്‍ ലക്ചറര്‍മാരായ ശ്രീമതി.ജയ എം.എന്‍, ശ്രീ.മുഹമ്മദ് റഫീക്ക്, ശ്രീമതി.ഇന്ദു പി., ശ്രീമതി.ലിസി സ്കറിയ, എച്ച് ഇന്‍ചാര്‍ജ് ശ്രീമതി മിനി ജോസഫ്, ട്രെയിനര്‍ ആരിഫ കെ.എം. എന്നിവര്‍ പ്രസംഗിച്ചു. ട്രെയിനര്‍ ശ്രീ.ഡാമിയന്‍ പോള്‍ സ്വാഗതമാശംസിച്ച യോഗത്തില്‍ ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ശ്രീമതി.ധീര എം.ജെ. കൃതജ്ഞതയും പറഞ്ഞു. ഹിന്ദി മെഗാ ഡ്രാമ ഫെസ്റ്റ് മത്സരത്തില്‍ പുല്ലുവഴി ജയകേരളം സ്കൂള്‍ ഒന്നാം സ്ഥാനവും, മുക്കുഴ ഗവ.യു.പി സ്കൂള്‍ രണ്ടാം സ്ഥാനവും, ഡയറ്റ് ലാബ് യു.പി സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊമ്പനാട് ഗവ.യു.പി സ്കൂളിലെ ജീവ മരിയ കുര്യന്‍ മികച്ച അഭിനേതാവായി തിരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് ഡയറ്റ് സീനിയര്‍ ലക്ചറര്‍ ശ്രീ.മുഹമ്മദ് റഫീക്ക് സമ്മാനം വിതരണം ചെയ്തു.


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ