'യു-ഡയസ്' ദിനാചരണം സംഘടിപ്പിച്ചു
ഓടക്കാലി: വിദ്യാലയങ്ങളുടെ സമഗ്ര വിവരശേഖരണ പരിപാടിയായ യു-ഡയസ്, എ-ഡയസ് പ്രവര്‍ത്തനങ്ങള്‍ വിപുലമായും ഫലപ്രദമായും നടത്തുന്നതിന്‍റെ ഭാഗമായി സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ നേതൃത്വത്തില്‍ ബി.ആര്‍.സിയുടെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍, എയ്ഡഡ്, അണ്‍-എയ്ഡഡ്, അണ്‍-റെക്കഗ്നൈസഡ് വിഭാഗങ്ങളിലുള്ള സ്കൂളുകളില്‍ സെപ്തംബര്‍ 30 ന് ദേശീയ 'യു-ഡയസ്' ദിനാചരണം നടന്നു. ബി.ആര്‍.സിതല യു-ഡയസ് ദിനാചരണം ഓടക്കാലി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ വച്ച് അശമന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.എന്‍.എം. സലിം ഉദ്ഘാടനം ചെയ്തു.
ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളുടെ വ്യക്തിഗത വിവരങ്ങളടക്കം സമ്പൂര്‍ണ്ണ വിവരശേഖരണം ലക്ഷ്യമിടുന്ന څസ്റ്റുഡന്‍റ്സ് ഡേറ്റാബേസ് മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എസ്.ഡി.എം.ഐ.എസ്) പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂളുകളില്‍ തുടക്കം കുറിച്ചു. ഇതുവഴി രാജ്യത്ത് സ്കൂളുകളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളുടെയും വിവരങ്ങള്‍ അറിയാന്‍ കഴിയും. ദിനാചരണത്തിന്‍റെ ഭാഗമായി കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ച് യു-ഡയസ് ബാഡ്ജ്, പോസ്റ്റര്‍, മുദ്രാഗീതം, പ്രസംഗം, തൊപ്പി നിര്‍മ്മാണം, പ്ലക്കാര്‍ഡ് എന്നിവ തയ്യാറാക്കി റാലി നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ.ബെസില്‍ പോള്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു. റാലിയില്‍ ജനപ്രതിനിധികള്‍, അധ്യാപകര്‍, എസ് എം സി/പി ടി എ അംഗങ്ങള്‍, കുട്ടികള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, ബി.ആര്‍.സി. പ്രതിനിധികള്‍ എന്നിവര്‍ പങ്കാളികളായി.
ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീ.ജ്യോതിഷ് പി., ശ്രീ.ട്രെയിനര്‍ എല്‍ദോ പോള്‍ എന്നിവര്‍ ബോധവത്കരണ ക്ലാസ് നയിച്ചു. ഹയര്‍സെക്കന്‍ററി പ്രിന്‍സിപ്പാള്‍ ശ്രീമതി. കൊച്ചു ത്രേസ്യ പി.വി., സ്കൂള്‍ പ്രധാനാധ്യപിക ശ്രീമതി. അജിത എം.എ., ഹയര്‍സെക്കന്‍ററി അധ്യാപകന്‍ ശ്രീ.രതീഷ് വി., ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ധീര എം.ജെ., പ്രിയകുമാരി വി.വി., എം.ഐ.എസ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് അനീസ് എ.എ., ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ജുവൈരിയ എം.എ., റിസോഴ്സ് അധ്യാപകരായ ജാനി റോസി, ഹിമ ജോണി, ജിന്‍സി ജോസ്, ഓഫീസ് അസിസ്റ്റന്‍റ് സുബ്രമണ്യന്‍ പി.കെ. എന്നിവര്‍ സംസാരിച്ചു. ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ