പ്രധമാധ്യാപകരുടെ ശില്പശാല സംഘടിപ്പിച്ചു
ഓടക്കാലി: സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമഗ്ര വിദ്യാര്‍ത്ഥി വിവരശേഖരണ പരിപാടിയുടെ ഭാഗമായി ബി.ആര്‍.സിയുടെ പരിധിയില്‍ വരുന്ന പ്രധമാധ്യാപകരുടെ ശില്പശാല നടന്നു. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍-എയ്ഡഡ്, അണ്‍-റെക്കഗ്നൈസഡ് വിഭാഗങ്ങളിലുള്ള 41 സ്കൂളുകളില്‍ നിന്നുള്ള പ്രധമാധ്യാപകര്‍ പങ്കെടുത്തു. യു-ഡയസ് ദിനാചരണത്തിന്‍റെ ഭാഗമായി സെപ്റ്റംബര്‍ 30 ന് എല്ലാ സ്കൂളിലും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുവാനും ബി.ആര്‍.സി തലം ഓടക്കാലി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ വച്ച് നടത്തുവാനും തീരുമാനിച്ചു. പെരുമ്പാവൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രസന്നകുമാരി ശില്പശാല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ജ്യോതിഷ് പി., ട്രെയിനര്‍മാരായ എല്‍ദോ പോള്‍, ആരിഫ കെ.എം., സി.ആര്‍.സി. കോര്‍ഡിനേറ്റര്‍ ധീര എം.ജെ., പ്രിയകുമാരി വി.വി., എം.ഐ.എസ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് അനീസ് എ.എ., ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ജുവൈരിയ എം.എ. എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ