യു-ഡയസ് ദിനാചരണം വെള്ളിയാഴ്ച
രാജ്യത്തെ എല്ലാ സ്കൂളുകളും കുട്ടികളും ഇനി വിരൽ തുമ്പിൽ
ഓടക്കാലി: രാജ്യത്ത് സ്കൂളുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെയും വിവരങ്ങൾ വിരൽതുമ്പിൽ ലഭ്യമാക്കാൻ സംവിധാനമൊരുങ്ങുന്നു. ആധാർ യുഐഡി നമ്പറുമായി ബന്ധപ്പെടുത്തിയാണ് പുതിയ സോഫ്റ്റ് വെയർ സംവിധാനം ഒരുക്കിയിരിക്കുന്നത്. സർക്കാർ, എയിഡഡ്, സ്വകാര്യ സകൂളുകൾ മദ്രസകൾ,സ്പെഷ്യൽ സ്കൂൾ അംഗീകാരമില്ലാത്ത സ്കൂളുകൾ തുടങ്ങി, പഠിക്കുന്ന എല്ലാ കുട്ടികളുടെയും വിവരങ്ങൾ ശേഖരിച്ച് കേഡീകരിക്കുന്നതിനായി സ്റ്റുഡന്റ്സ് ഡാറ്റബേസ് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം (എസ്.ഡി.എം.ഐ.എസ്.) പ്രവർത്തനങ്ങൾ സംസ്ഥാനത്തെ സ്കൂളുകളിൽ തുടങ്ങുന്നു. നാഷണൽ യൂണിവേഴ്സിറ്റി എഡ്യുക്കേഷൻ പ്ലാനിംഗ് ആന്റ് അഡ്മിനിസ്ട്രേഷൻ ആണ് സോഫ്റ്റ് വെയർ രൂപകൽപ്പന ചെയ്തത്. സർവ്വ ശിക്ഷാ അഭിയാനാണ് പദ്ധതിയുടെ നടത്തിപ്പു ചുമത. പദ്ധതി വിജയകരമാക്കാൻ തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങൾ, പിടിഎ, എസ്എംസി, രക്ഷിതാക്കൾ, സമൂഹം തുടങ്ങിയവരുടെ സഹകരണം ഉറപ്പു വരുത്തും. പദ്ധതിയുടെ പ്രചരണാർത്ഥം സെപ്തംബർ 30 വെള്ളിയാഴ്ച ഓടക്കാലി ഗവ. വൊക്കേഷണല് ഹയർ സെക്കന്ററി സ്കൂളില്‍ ബി.ആർ.സി തല യു-ഡയസ് (യുണീഫൈഡ് ഡിസ്ട്രിക്റ്റ് ഇന്‍ഫർമേഷന്‍ സിസ്റ്റം ഫോർ എഡ്യുക്കേഷന്‍) ദിനാചരണം നടക്കും. ഒപ്പം ബി.ആർ.സിയിലെ എല്ലാ സ്കൂളുകളിലും യു-ഡയസ് ദിനാചരണം നടത്താനും തീരുമാനമായിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ