HHHH

Pages

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Latest News

6 നും 14 നും ഇടയില്‍ പ്രായമുള്ള സ്കൂളില്‍ ചേരാത്തതോ, പഠനം ഉപേക്ഷിച്ചതോ ആയ കുട്ടികളെ (ഇതര സംസ്ഥാനക്കാരായ കുട്ടികള്‍ ഉള്‍പ്പെടെ) കുറിച്ചറിയുന്നവര്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ ബ്ലോക്ക് റിസോഴ്സ് സെൻ്ററിലോ എറണാകുളം എസ്.ആര്‍.വി. സ്കൂളിലുള്ള ജില്ലാ പ്രോജക്ട് ഓഫീസിലോ അറിയിക്കുക. ഇത്തരത്തില്‍ കണ്ടെത്തുന്ന കുട്ടികള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ സൗജന്യ വിദ്യാഭ്യാസവും മറ്റു പഠന സാമഗ്രികളും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, ഫോണ്‍:0484-2659361, 9447840371    സര്‍വ്വ ശിക്ഷാ അഭിയാന്‍ ബി.ആര്‍.സി. കൂവപ്പടിയുടെ പരിധിയിലുള്ള പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള സൗജന്യ ഫിസിയോതെറാപ്പി എല്ലാ ബുധൻ, ശനി ദിവസങ്ങളിലും, രണ്ടാം ശനിയാഴ്ചയ്ക്കു മുമ്പുള്ള വെള്ളിയാഴ്ചയും രാവിലെ 9.30 മുതല്‍ ബി.ആര്‍.സി. ഹാളില്‍ നടക്കുന്നതാണ്. ചികിത്സ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:0484-2659361
ഭക്ഷ്യമേള 2016: അശമന്നൂര്‍, വായ്ക്കര, പാണിയേലി സ്കൂളുകള്‍ ജേതാക്കള്‍ 

ഓടക്കാലി : അന്താ രാഷ്ട്ര പയറുവര്‍ഗ്ഗ വര്‍ഷാചരണത്തോടനുബന്ധിച്ച് സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ബി.ആര്‍.സിയുടെ പരിധിയിലുള്ള സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ 'ഭക്ഷ്യമേള 2016' ശ്രദ്ധേയമായി. പയറ്, മുതിര, കടല എന്നിങ്ങനെയുള്ള വിവിധയിനം പയറുവര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് 150 ഇനം ഭക്ഷ്യ ഇനങ്ങളാണ് സ്കൂളുകള്‍ തയ്യാറാക്കിയത്. ഭക്ഷ്യമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആശാ സനില്‍ ഉദ്ഘാടനം ചെയ്തു.
 'പോഷക മൂല്യമുള്ള വിത്തുകള്‍ സുസ്ഥിര ഭാവിക്ക്' എന്ന മുദ്രാവാക്യത്തിലൂന്നി പോഷക ഗുണമേറിയതും, ഭക്ഷ്യസുരക്ഷയേകുന്നതും, ആരോഗ്യകരവും, കാലാവസ്ഥയ്ക്കും കാര്‍ഷിക സംസ്കാരത്തിനും അനുഗുണമായതും, ജൈവവൈവിധ്യം നിലനിര്‍ത്തുന്നതുമാണ്. പയറുവര്‍ഗ്ഗങ്ങള്‍ എന്ന സന്ദേശം കുട്ടികളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടയൊണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്.
 ഭക്ഷ്യമേളയോടനുബന്ധിച്ച് ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനവും നടന്നു. മേളയുടെ പ്രദര്‍ശനോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഓരോ സ്കൂളില്‍ നിന്നും രണ്ട് എം.പി.ടി.എ. അംഗങ്ങള്‍, 1 ടീച്ചര്‍, രണ്ട് കുട്ടികള്‍ എന്നിവര്‍ അടങ്ങുന്ന അഞ്ചംഗ ടീമാണ് മേളയില്‍ പങ്കെടുത്തത്.
 ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ജ്യോതിഷ് പി. സ്വാഗതം ആശംസിച്ച യോഗത്തില്‍ അശമന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.എം.സലിം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബേസില്‍ പോള്‍, ബ്ലോക്ക് ഡിവിഷന്‍ അംഗം കെ.പി.വര്‍ഗ്ഗീസ്, വേങ്ങൂര്‍ പഞ്ചായത്ത് മെമ്പര്‍ വിജി അജികുമാര്‍, എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ ശ്രീകല ആര്‍., പെരുമ്പാവൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രസന്നകുമാരി പി.യു., ഡയറ്റ് സീനിയര്‍ ലക്ചറര്‍ മുഹമ്മദ് റഫീക്ക്, ഓടക്കാലി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കൊച്ചുത്രേസ്യ പി.വി., എസ്.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജോസ്പെറ്റ് ജേക്കബ്, അശമന്നൂര്‍ ഗവ.യു.പി. സ്കൂള്‍ പ്രധാനധ്യാപകന്‍ കുഞ്ഞപ്പന്‍ കെ.എ., രതീഷ് വി. എന്നിവര്‍ പ്രസംഗിച്ചു.
 ഭക്ഷ്യമേള മത്സരത്തില്‍ അശമന്നൂര്‍ സര്‍ക്കാര്‍ യു.പി. സ്കൂള്‍, വായ്ക്കര സര്‍ക്കാര്‍ യു.പി സ്കൂള്‍, പാണിയേലി സര്‍ക്കാര്‍ എല്‍.പി. സ്കൂള്‍ എന്നീ സ്കൂളുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് അശമന്നൂര്‍ പഞ്ചായത്ത് കൃഷി ഓഫീസര്‍ ഗായത്രി എസ്. സമ്മാനം നല്‍കി. പങ്കെടുത്ത സ്കൂളുകള്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ