കൂവപ്പടി ബി.ആര്‍.സി.യില്‍ സ്വാതന്ത്ര്യ ദിനാഘോഷം
സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടത്തി. എല്‍.പി., യു.പി. കുട്ടികളേയും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളേയും ഉള്‍പ്പെടുത്തിക്കൊണ്ട് ദേശഭക്തിഗാനം, പ്രസംഗം, ക്വിസ് എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടന്നു.
എല്‍.പി. വിഭാഗം ദേശഭക്തിഗാന മത്സരത്തില്‍ പുല്ലുവഴി ഗവണ്‍മെന്‍റ് എല്‍.പി. സ്കൂള്‍ ഒന്നാം സ്ഥാനവും, വേങ്ങൂര്‍ ഗവണ്‍മെന്‍റ് എല്‍.പി. സ്കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി. വിഭാഗം ദേശഭക്തിഗാന മത്സരത്തില്‍ അശമന്നൂര്‍ ഗവണ്‍മെന്‍റ് യു.പി. സ്കൂള്‍ ഒന്നാം സ്ഥാനവും, പുല്ലുവഴി ജയകേരളം ഹയര്‍ സെക്കന്‍ററി സ്കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പ്രസംഗ മത്സരത്തില്‍ മേതല കല്ലില്‍ ഗവണ്മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂള്‍, കുറുപ്പംപടി എം.ജി.എം ഹയര്‍സെക്കന്‍ററി സ്കൂള്‍ എന്നീ സ്കൂളുകളും, ക്വിസ് മത്സരത്തില്‍ ക്രാരിയേലി സെന്‍റ് മേരീസ് ഹൈ സ്കൂള്‍, നെടുങ്ങപ്ര സെന്‍റ് ആന്‍റണീസ് യു.പി. സ്കൂള്‍ എന്നീ സ്കൂളുകളും യഥാക്രമം ഒന്നും, രണ്ടും സ്ഥാനത്തിനര്‍ഹരായി.
കൂവപ്പടി ബി.ആര്‍.സി. ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ധീര എം.ജെ., അങ്കമാലി ബി.ആര്‍.സി.യിലെ റിസോഴ്സ് അധ്യാപിക ജോമി ടോമി എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.
റിസോഴ്സ് അധ്യാപകരായ ഷൈജോ പോള്‍, ഹിമ ജോണി, ജാനി റോസി, ജിന്‍സി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ