'അദ്ധ്യാപക ശാക്തീകരണം' ക്ലസ്റ്റര്‍ പരിശീലനം സംഘടിപ്പിച്ചു
സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ബി.ആര്‍.സിയുടെ പരിധിയിലുള്ള എല്‍.പി., യു.പി. വിഭാഗം അദ്ധ്യാപകര്‍ക്കുള്ള 'അദ്ധ്യാപക ശാക്തീകരണം' ക്ലസ്റ്റര്‍ പരിശീലനം സംഘടിപ്പിച്ചു. എല്‍.പി. വിഭാഗം ഒന്ന്, രണ്ട്, മൂന്ന്, നാല് ക്ലാസ്സുകളിലേയും യു.പി. വിഭാഗം മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളുടേയും പരിശീലനം കുറുപ്പംപടി എം.ജി.എം. ഹയര്‍ സെക്കന്‍ററി സ്കൂളിലും, എല്‍.പി. വിഭാഗം അറബി, യു.പി. വിഭാഗം ഗണിത ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, അറബി, സംസ്കൃതം വിഷയങ്ങളുടെ പരിശീലനം പെരുമ്പാവൂര്‍ ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂളിലുമാണ് നടന്നത്. പരിശീലനത്തില്‍ 150 ഓളം അദ്ധ്യാപകര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ