സ്കൂള്‍
ചലേ ഹം പദ്ധതി : സുബുക്കുള്‍ ഇസ്ലാമും സുബലക്ഷ്മിയും സ്കൂളിലേക്ക്
അന്യ സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഓടക്കാലി നൂലേലി ഭാഗത്തെ അഞ്ചു കുട്ടികളെ അശമന്നൂര്‍ ഗവ.യുപി. സ്കൂളില്‍ ചേര്‍ത്തു. അബ്ദുള്‍ മാലിക്-റുബിജ ദമ്പതികളുടെ മകനായ സുബുക്കുള്‍ ഇസ്ലാം(5), റോബിന്‍ ചന്ദ്ര - റാബി ചന്ദ്ര മാലിക് ദമ്പതികളുടെ മകളായ സുബലക്ഷ്മി(4), ധര്‍മേന്ദര്‍ - ദീപ ദമ്പതികളുടെ മകളായ അമൃത പ്രധാന്‍ (7) എന്നിവരേയാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ സ്കൂളില്‍ ചേര്‍ത്തത്. ഏഴും അഞ്ചും പ്രായത്തിലുള്ള രണ്ട് പെണ്‍കുട്ടികളെ കൂടി ഈ സ്കൂളില്‍ നാളെ പ്രവേശിപ്പിക്കും. സ്കൂളിലെത്തിയ നവാഗതര്‍ക്ക് അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.എം സലിം യൂണിഫോം നല്‍കി സ്വീകരിച്ചു. ബി.ആര്‍.സി യിലെ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ആരിഫ കെ.എം., ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ധീര എം.ജെ. എന്നിവര്‍ നടത്തിയ സര്‍വ്വേയിലാണ് ഇവരെ കണ്ടെത്തിയത്. കുട്ടികള്‍ക്ക് മികച്ച പഠനസൗകര്യം ഒരുക്കുമെന്ന് പ്രധാനാധ്യാപകന്‍ കുഞ്ഞപ്പന്‍ കെ.എ. അറിയിച്ചു. ഇനിയും സ്കൂളില്‍ എത്താത്ത കുട്ടികളെ ഉടന്‍ സ്കൂളിലെത്തിക്കാനുള്ള സത്വര നടപടികളെടുക്കുമെന്ന് അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ