സ്വാഗത സംഘം രൂപീകരിച്ചു
സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ പരിധിയിലെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പ് നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. ബുദ്ധി വൈകല്യം, കാഴ്ച വൈകല്യം, ശ്രവണ വൈകല്യം തുടങ്ങിയ വിഭാഗങ്ങളില്‍ ഈ മാസം 11, 15 തീയതികളിലാണ് വൈദ്യപരിശോധന. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ഗോപാലകൃഷ്ണന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വേങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം.എ ഷാജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പോള്‍ ഉതുപ്പ്, വേങ്ങൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രീതി ബിജു, രായമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ.ജോയ് വെള്ളാഞ്ഞിയില്‍, അശമന്നൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംങ് കമ്മിറ്റി ചെയര്‍മാന്‍ ഹണിത് ബേബി, രായമംഗലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സി പോള്‍, മെമ്പര്‍ എല്‍ദോ മാത്യൂ, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ധീര എം.ജെ , റിസോഴ്സ് അധ്യാപകരായ ജാനി റോസി, ജിന്‍സി ജോസ്, ഹിമ ജോണി എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ