'സ്കൂള്‍ ചലേ ഹം പദ്ധതി' -
കൂടുതല്‍ ഇതര സംസ്ഥാന കുട്ടികള്‍ സ്കൂളിലേക്ക്
സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക്
റിസോഴ്സ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍
വിദ്യാലയ പ്രവേശനം നേടാത്ത കുട്ടികളെ കണ്ടെത്തുവാനായി നടത്തിയ സര്‍വ്വേയിലാണ്
നോല്ലിമോളം കവലയില്‍ നിന്നും പത്തോളം കുട്ടികളെ കണ്ടെത്തിയത്. ഇവരെ സമീപ
വിദ്യാലയമായ പുല്ലുവഴി ഗവ.എല്‍.പി സ്കൂളില്‍ പ്രവേശിപ്പിച്ചു. എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ എസ്.
സന്തോഷ്കുമാറും ജില്ലാ പ്രോഗ്രാം ഓഫീസര്‍
സജോയ് ജോര്‍ജ്ജും പഠനോപകരണങ്ങള്‍ അടങ്ങിയ ബാഗുകള്‍ പ്രവേശനം നേടിയ കുട്ടികള്‍ക്ക്
നല്‍കി. കൂവപ്പടി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ആരിഫ കെ.എം. ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍
ധീര എം.ജെ എന്നിവര്‍ യൂണിഫോം വിതരണവും, സ്കൂള്‍ പ്രധാനാധ്യാപിക ഇ.സാജിത നോട്ട് ബുക്ക് വിതരണവും
നടത്തി. ജാര്‍ഖണ്ട് രാംഘട്ട് ജില്ലക്കാരായ ബുല്‍ ബുല്‍ ദുരി - അനിതാദേവി
ദമ്പതികളുടെ മക്കളായ ചോട്ടി (7), ഇസാന്‍ (4), മനോജ് ദുരി - അനിതാ ദേവി ദമ്പതികളുടെ മകളായ പ്രിയങ്കാ
കുമാരി (4), ഗോപാല്‍ദുരി -
ഫുലോ ദേവി ദമ്പതികളുടെ മകനായ കരണ്‍ കുമാര്‍ (5), ആസാം സ്വദേശികളായ മഫിജുല്‍ - റാബിന ദമ്പതികളുടെ മക്കളായ
മുസ്ക്കാന്‍ (5), താനിയ (4), അബ്ദുള്‍ ഹലിം -
അജീന ദമ്പതികളുടെ മകനായ ഹസ്സന്‍ (7) എന്നിങ്ങനെ ഏഴോളം കുട്ടികളേയാണ് കഴിഞ്ഞ ദിവസം പുല്ലുവഴി
ഗവ.എല്‍.പി സ്കൂളില്‍ പ്രവേശിപ്പിച്ചത്.
സമീപത്തുള്ള സ്കൂളുകളെക്കുറിച്ച് ധാരണയില്ലാതെ
രക്ഷിതാക്കള്‍ പ്ലൈവുഡ് കമ്പനിയില്‍ ജോലിക്ക് പോകുമ്പോള്‍ കുടുസ്സു മുറികളില്‍
സുരക്ഷിതരല്ലാതെയാണ് ഈ കുട്ടികളെ കണ്ടെത്തിയത്. വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ
അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, ഭക്ഷണം, യൂണിഫോം, പാഠപുസ്തകം, സുരക്ഷിതവും
വിവേചനരഹിതവുമായ സ്കൂള്‍ അന്തരീക്ഷവും ലഭിക്കുമെന്നറിഞ്ഞ സന്തോഷത്തിലാണ്
രക്ഷിതാക്കളും കുട്ടികളും.



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ