HHHH

Pages

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Latest News

6 നും 14 നും ഇടയില്‍ പ്രായമുള്ള സ്കൂളില്‍ ചേരാത്തതോ, പഠനം ഉപേക്ഷിച്ചതോ ആയ കുട്ടികളെ (ഇതര സംസ്ഥാനക്കാരായ കുട്ടികള്‍ ഉള്‍പ്പെടെ) കുറിച്ചറിയുന്നവര്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ ബ്ലോക്ക് റിസോഴ്സ് സെൻ്ററിലോ എറണാകുളം എസ്.ആര്‍.വി. സ്കൂളിലുള്ള ജില്ലാ പ്രോജക്ട് ഓഫീസിലോ അറിയിക്കുക. ഇത്തരത്തില്‍ കണ്ടെത്തുന്ന കുട്ടികള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ സൗജന്യ വിദ്യാഭ്യാസവും മറ്റു പഠന സാമഗ്രികളും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, ഫോണ്‍:0484-2659361, 9447840371    സര്‍വ്വ ശിക്ഷാ അഭിയാന്‍ ബി.ആര്‍.സി. കൂവപ്പടിയുടെ പരിധിയിലുള്ള പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള സൗജന്യ ഫിസിയോതെറാപ്പി എല്ലാ ബുധൻ, ശനി ദിവസങ്ങളിലും, രണ്ടാം ശനിയാഴ്ചയ്ക്കു മുമ്പുള്ള വെള്ളിയാഴ്ചയും രാവിലെ 9.30 മുതല്‍ ബി.ആര്‍.സി. ഹാളില്‍ നടക്കുന്നതാണ്. ചികിത്സ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:0484-2659361
ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി കൂവപ്പടി ബി.ആര്‍.സിയില്‍
സൗജന്യ വൈദ്യപരിശോധനാ ക്യാമ്പ്

സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ബി.ആര്‍.സിയുടെ പരിധിയിലുള്ള സ്കൂളുകളിലെ ഭിന്നശേഷിയുള്ള കുട്ടികളിലെ പഠന പ്രശ്നങ്ങള്‍ നിര്‍ണയിക്കുന്നതിന് സൗജന്യ വൈദ്യപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ബുദ്ധി വൈകല്യം, കാഴ്ച വൈകല്യം, ശ്രവണ വൈകല്യം തുടങ്ങിയ വിഭാഗങ്ങളില്‍ 200 ഓളം കുട്ടികളും അവരുടെ രക്ഷിതാക്കളും പരിശോധനാ ക്യാമ്പില്‍ പങ്കെടുത്തു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.ജോര്‍ജ് വര്‍ഗീസ്, കോലഞ്ചേരി എം.ഒ.എസ്.സി. ഹോസ്പിറ്റലിലെ വിദഗ്ദര്‍ എന്നിവര്‍ പരിശോധനാ ക്യാമ്പിന് നേതൃത്വം നല്‍കി.
കൂവപ്പടി ബി.ആര്‍.സിയില്‍ നടന്ന ക്യാമ്പ് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അശമന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.എം.സലീം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ രേഷ്മ മജീദ് സ്വാഗതവും റിസോഴ്സ് അധ്യാപിക ജിന്‍സി ജോസ് നന്ദിയും പറഞ്ഞു. വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.എ. ഷാജി, മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷൈമി വര്‍ഗ്ഗീസ്, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ പ്രീത സുകു, വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രീതി ബിജു, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ കെ.പി. വര്‍ഗ്ഗീസ്, അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംങ് കമ്മിറ്റി ചെയര്‍മാന്‍ ഹണിത്ത് ബേബി, ഡയറ്റ് പ്രിന്‍സിപ്പല്‍ ബി.നന്ദകുമാര്‍, കൂവപ്പടി ബ്ലോക്ക് വികസനകാര്യ ഓഫീസര്‍ ആര്‍.സുരേഷ്കുമാര്‍, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ധീര എം.ജെ., റിസോഴ്സ് അധ്യാപകരായ ജാനി റോസി, ഹിമ ജോണി എന്നിവര്‍ ആശംസയര്‍പ്പിച്ചു. ക്യാമ്പില്‍ പങ്കെടുത്ത 30 കുട്ടികള്‍ക്ക് തുടര്‍ ചികിത്സയും സഹായ ഉപകരണവും ആവശ്യമാണെന്ന് കണ്ടെത്തി.    

 

   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ