HHHH

Pages

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Latest News

6 നും 14 നും ഇടയില്‍ പ്രായമുള്ള സ്കൂളില്‍ ചേരാത്തതോ, പഠനം ഉപേക്ഷിച്ചതോ ആയ കുട്ടികളെ (ഇതര സംസ്ഥാനക്കാരായ കുട്ടികള്‍ ഉള്‍പ്പെടെ) കുറിച്ചറിയുന്നവര്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ ബ്ലോക്ക് റിസോഴ്സ് സെൻ്ററിലോ എറണാകുളം എസ്.ആര്‍.വി. സ്കൂളിലുള്ള ജില്ലാ പ്രോജക്ട് ഓഫീസിലോ അറിയിക്കുക. ഇത്തരത്തില്‍ കണ്ടെത്തുന്ന കുട്ടികള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ സൗജന്യ വിദ്യാഭ്യാസവും മറ്റു പഠന സാമഗ്രികളും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, ഫോണ്‍:0484-2659361, 9447840371    സര്‍വ്വ ശിക്ഷാ അഭിയാന്‍ ബി.ആര്‍.സി. കൂവപ്പടിയുടെ പരിധിയിലുള്ള പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള സൗജന്യ ഫിസിയോതെറാപ്പി എല്ലാ ബുധൻ, ശനി ദിവസങ്ങളിലും, രണ്ടാം ശനിയാഴ്ചയ്ക്കു മുമ്പുള്ള വെള്ളിയാഴ്ചയും രാവിലെ 9.30 മുതല്‍ ബി.ആര്‍.സി. ഹാളില്‍ നടക്കുന്നതാണ്. ചികിത്സ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:0484-2659361
ലോകപരിസ്ഥിതിദിനം ആഘോഷിച്ചു

ഓടക്കാലി : സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച്, ഉള്‍പ്പെടുത്തിയുള്ള വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികളേയും രക്ഷിതാക്കളേയും പങ്കെടുപ്പിച്ചുകൊണ്ട് ഔഷധസസ്യത്തോട്ടംനിര്‍മ്മിച്ചു. ആടലോടകം, പാല്‍മുതുക്, വാതക്കൊല്ലി, ഇരുപരണ്ട, കസ്തൂരിമഞ്ഞള്‍, കച്ചോലം, വേപ്പ്, തുളസി, പനിക്കൂര്‍ക്ക, തിപ്പലി തുടങ്ങിയ 20 ഓളം ഔഷധസസ്യങ്ങള്‍ വച്ചു പിടിപ്പിച്ചു .ബി.ആര്‍.സി ഹാളില്‍ നടന്ന ചടങ്ങില്‍ അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.എം.സലിം പരിസ്ഥിതിദിന സന്ദേശം നല്‍കുകയും തുടര്‍ന്ന് ഔഷധസസ്യം നട്ടുകൊണ്ട് ഉദ്ഘാടനം നടത്തുകയും ചെയ്തു. ബി.ആര്‍.സി ട്രെയിനര്‍ എ.എം ശോശാമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ആരിഫ കെ.എം. സ്വാഗതം ആശംസിച്ചു. റിസോഴ്സ് അധ്യാപികയായ ഹിമ ജോണി കൃതജ്ഞതയര്‍പ്പിച്ചു.

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ