HHHH

Pages

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Latest News

6 നും 14 നും ഇടയില്‍ പ്രായമുള്ള സ്കൂളില്‍ ചേരാത്തതോ, പഠനം ഉപേക്ഷിച്ചതോ ആയ കുട്ടികളെ (ഇതര സംസ്ഥാനക്കാരായ കുട്ടികള്‍ ഉള്‍പ്പെടെ) കുറിച്ചറിയുന്നവര്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ ബ്ലോക്ക് റിസോഴ്സ് സെൻ്ററിലോ എറണാകുളം എസ്.ആര്‍.വി. സ്കൂളിലുള്ള ജില്ലാ പ്രോജക്ട് ഓഫീസിലോ അറിയിക്കുക. ഇത്തരത്തില്‍ കണ്ടെത്തുന്ന കുട്ടികള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ സൗജന്യ വിദ്യാഭ്യാസവും മറ്റു പഠന സാമഗ്രികളും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, ഫോണ്‍:0484-2659361, 9447840371    സര്‍വ്വ ശിക്ഷാ അഭിയാന്‍ ബി.ആര്‍.സി. കൂവപ്പടിയുടെ പരിധിയിലുള്ള പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള സൗജന്യ ഫിസിയോതെറാപ്പി എല്ലാ ബുധൻ, ശനി ദിവസങ്ങളിലും, രണ്ടാം ശനിയാഴ്ചയ്ക്കു മുമ്പുള്ള വെള്ളിയാഴ്ചയും രാവിലെ 9.30 മുതല്‍ ബി.ആര്‍.സി. ഹാളില്‍ നടക്കുന്നതാണ്. ചികിത്സ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:0484-2659361
TEACHERS TRAINING MAY 2014 - REPORT


സമഗ്ര  അധ്യാപക  പരിശീലനം റിപ്പോർട്ട്‌  2014
ആമുഖം

                          വിദ്യാഭ്യാസ പ്രക്രിയയിലും അറിവി മേഖലയിലും ലോകത്ത് നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന നൂതന ചലനങ്ങൾക്കനുസൃതമായി നമ്മുടെ വിദ്യാഭ്യാസ മേഖലയും മാറ്റത്തിന് ഒരുങ്ങുകയാണ്.2009 ലെ RTE ആക്ടി വെളിച്ചത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ്.ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുവാൻ അധ്യാപകരിലെ തൊഴിൽപരമായ  മികവ് ഉണർത്തേണ്ടതുണ്ട്.കഴിഞ്ഞ വർഷം നടത്തിയ മാനേജ്മെന്റി പരിശീലനത്തി തുടർച്ചയായി പുതിയ  പാഠ»പദ്ധതി സമീപനത്തെ കുറിച്ചുളള അവബോധം സൃഷ്ടിക്കുന്നതിനും  പാഠപുസ്തകത്തി ഉള്ളടക്ക മേഖലകൾ പരിചയപ്പെടുത്തുന്നതിനും മൂല്യനിർണയ ധാരണ ഉണ്ടാക്കുന്നതിനുമായാണ്  ഈ അവധിക്കാല പരിശീലനം ഒരുക്കിയിരിക്കുന്നത്.

ആസൂത്രണം

                       അവധിക്കാല പരിശീലനത്തി ഒന്നാംഘട്ടം എൽ.പി ,യു.പി.വിഭാഗത്തിലെ അധ്യാപകർക്കുള്ള ക്ലാസ്സുകൾ മെയ്‌ 6 മുതൽ ആരംഭിച്ചു.കൂവപ്പടി ബി.ആർ.സി യുടെ നേതൃത്വത്തിൽ GVHSS ഓടക്കാലിയിലും SRLPS മുടിക്കിരായിയിലും ആയി ക്ലാസ്സുകൾ ക്രമീകരിച്ചു.ഓരോ വിഷയത്തിലും ചുമതലപ്പെട്ട അധ്യാപകർ DRG പരിശീലനത്തിൽ (30-4-2014 to 5-5-2014) പങ്കെടുക്കുകയും മൊഡ്യൂൾ അനുസരിച്ച് പ്ളാനിംഗ് നടത്തുകയും ചെയ്തു. പെരുമ്പാവൂർ ഉപജില്ല വിദ്യാഭ്യാസ ആഫീസറുടെ നേതൃത്വത്തിൽ  24-4-2014 ന് പെരുമ്പാവൂർ GGHSS ൽ വച്ച് HM Conference ചേർന്നു.പ്രസ്തുത യോഗത്തിൽ അധ്യാപക പരിശീലനത്തി വിശദാംശങ്ങൾ വിവരിക്കുകയും 30-4-2014 മുതൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളായി നടത്തുന്ന പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരെ പങ്കെടുപ്പിക്കാൻ പ്രധാനാധ്യപകർക്ക് നിർദേശം നൽകുകയും ചെയ്തു.28-4-2014 ന് ജില്ല പ്രോഗ്രം ഓഫീസർ വിളിച്ചു ചേർത്ത യോഗത്തിൽ BRC യുടെ പ്രതിനിധി പങ്കെടുത്ത് പരിശീലന നടത്തിപ്പിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ സ്വീകരിച്ചു.AEO യുടെ നേതൃത്വത്തിൽ ഒരു monitoring കമ്മിറ്റി രൂപീകരിച്ചു. ജന പ്രതിനിധികളും BPO, ഡയറ്റ് ഫാക്കൽറ്റീസ് SSA ജില്ല ഓഫീസർ ,പ്രോഗ്രാം ഓഫീസർമാർ എന്നിവർ അടങ്ങിയതായിരുന്നു കമ്മിറ്റി.

ഒന്നാംഘട്ട പരിശീ ലനം

                                GVHSS  ഓടക്കാലിയിലെ  ക്ളാസുകൾ നടത്തിപ്പി ചുമതല ആർ.ടി മാരായ ഷൈജൊ പോൾ, രശ്മി കെ.ആർ എന്നിവരെ ഏല്പിച്ചു.SRLPS മുടിക്കിരായി യിലെ പരിശീലന നടത്തിപ്പി ചുമതല ആർ.ടി മാരായ ജിൻസി ജോസ്,ഹിമ ജോണി എന്നിവർക്കായിരുന്നു. ബി.ആർ.സിയുടെ പരിധിയിൽ വരുന്ന സ്കൂളുകളിലെ  മുഴുവൻ അധ്യാപകരെയും ഒന്നാംഘട്ടം പരിശീലനത്തിൽ പങ്കെടുപ്പിക്കാൻ പ്രധാനാധ്യപകർക്ക് നിർദേശം നൽകി.17 അധ്യാപകരെ ആർ പി മാരായി നിയോഗിച്ചു.എല്ലാ ക്ളാസുകളിലും ലാപ്ടോപ്,പ്രോജെക്ടർ ,ചാർജർ,എക്സ്റ്റൻഷൻ കോഡ് എന്നിവ സജ്ജീകരിച്ചിരുന്നു.അധ്യാപകർക്ക് തിളപ്പിച്ചാറിയ കുടി വെള്ളം ഒരുക്കാൻ ഏർപ്പാട് ചെയ്തിരുന്നു. പങ്കെടുക്കുന്ന മുഴുവൻ അധ്യാപകർക്കും നോട്ടുബുക്കും പേനയും വാങ്ങി സൂക്ഷിച്ചിരുന്നു.ക്ലാസ്സിലേക്കാവശ്യമായ ചാർട്ട്,മാർക്കർ,സ്കെച്ച് ക്രയോൻസ്,പശ.ക്ലിപ് എന്നിവ മുൻകൂട്ടികരുതിയിരുന്നു.RPമാർ നിർദേശിച്ചതനുസരിച്ചു ആവശ്യമായ ഫോട്ടോ കോപ്പി എടുത്തു നല്കി.
ഉദ്ഘാടനം

                                                 6/5/2014 പരിശീലനത്തി ആദ്യ ദിനത്തിൽ AEO യുടെ അധ്യക്ഷതയിൽ ഉദ്ഘാടന സമ്മേളനം നടത്തി.BPO സോജൻ സർ സ്വഗതമാശംസിച്ചു AEO യുടെ  ഉദ്ഘാടന പ്രസംഗത്തിൽ പരിശീലനത്തി പ്രാധാന്യം വിശദമാക്കുകയും എല്ലാ അധ്യാപകരും ഗുണമേന്മ വിദ്യാഭ്യാസത്തി അന്ത:സത്ത ഉൾക്കൊണ്ടു പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്യുകയുമുണ്ടായി.ട്രെയിനറുടെ നന്ദി പ്രകടനത്തിന് ശേഷം വിഷയാടിസ്ഥാനത്തിലുള്ള  ക്ലാസ്സുകൾ ആരംഭിച്ചു. 


ബി.ആർ.സി

                                         ബി.ആർ.സി.തലത്തിൽ നടത്തേണ്ട പരിശീലനത്തിനായുള്ള മുൻ ഒരുക്കങ്ങൾ കൃത്യമായി നടത്താനുള്ള നിർദേശം BPO നൽകി.RP മാരെ തിരഞ്ഞെടുക്കുകയും DRG പരിശീലനത്തിൽ പങ്കെടുക്കേണ്ട സ്ഥലവും തീയതിയും അറിയിക്കുകയും ചെയ്തു.പരിശീലനം നടത്താനായി SRLPS മുടിക്കിരായിയിലും GVHSS ഓടക്കാലിയിലും പ്രാധാനാധ്യാപകരെ നേരിൽ കണ്ട് സൗകര്യങ്ങൽ ഏർപ്പെടുതണമെന്ന് നിർദ്ദേശിക്കുകയുംചെയ്തു. കുടിവെള്ളം ടോയിലെറ്റ്‌ സൗകര്യം,ആവശ്യത്തിന് വലിപ്പമുള്ള ക്ലാസ് മുറികൾ ,ഫാൻ എന്നിവ ലഭ്യമാക്കാൻ സാധിച്ചു.ബി.ആർ.സി യുടെ പരിധിയിൽ വരുന്ന സ്കൂളുകളിൽ നിന്ന് ലാപ്ടോപ് ,പ്രൊജക്ടർ  എന്നിവ സംഘടിപ്പിക്കുകയും പരിശീലനം നടക്കുന്ന ക്ലാസ് മുറികളിൽ സജ്ജീകരിക്കുകയും ചെയ്തു. ബി.ആർ.സി പരിധിയിലുള്ള ഹൈസ്കൂളുകളിലെ ജനറേറ്റർ പരിശീലനത്തിനായി നൽകണമെന്ന് BPO നിർദേശിച്ചിരുന്നു.എന്നാൽ ജനറേട്ടറുകൾ പ്രവർത്തനക്ഷമമല്ലെന്നു പ്രധാനാധ്യപകർ  രേഖാമൂലം അറിയിച്ചതിനെ തുടർന്ന് ജനറേട്ടറുകൾ വാടകയ്ക്ക് എടുത്തു.അങ്ങനെ പരിശീലനം ഒരു തടസ്സവും കൂടാതെ നടത്തുവാൻ സാധിച്ചു.  

പങ്കാളിത്തം
SPELL 1

വിഷയം

പരിശീലനവേദി

പങ്കാളിത്തം


ആർ പി

ചെലവ്

1 and 2

BRC KOOVAPPADY

48

2

26100+3600=29700
3 AND 4
GVHSS ODAKKALI
43
3
24100+3225=27325
MALAYALAM
SRLP MUDIKKARAI
10
2
8000+750=8750
ENGLISH
SRLP MUDIKKARAI
12
2
8700+900=9600
HINDI
SRLP MUDIKKARAI
16
2
12000+1200=13200
SOCIAL SCIENCE
SRLP MUDIKKARAI
15
2
10000+1125=11125
BASIC SCIENCE
SRLP MUDIKKARAI
13
2
7500+975=8475


                              കോതമംഗലം ബി ആർ സി  യുടെ പരിധിയിൽ വരുന്ന LP അധ്യാപകർക്കായി ബി ആർ സി  കൂവപ്പടി യിൽ വച്ച് 2ND SPELL പരിശീലനം നടത്തി. പരിശീലനത്തിൽ പങ്കെടുത്തവരുടെ എണ്ണവും ചെലവു വിവരവും താഴെ കൊടുക്കുന്നു.

SPELL 2
വിഷയം
പരിശീലനവേദി
പങ്കാളിത്തം
ആർ പി
ചെലവ്
1 and 2
BRC KOOVAPPADY
35
3
22425
3 AND 4
GVHSS ODAKKALI
43
3
27725
അന്യജില്ല പങ്കാളിത്തം

DISTRICT
STD 1&2
STD 3&4
HINDI
ENGLISH
MATHS
TOTAL NUMBER
MALAPPURAM

1
1


2
PALAKKAD

1



1
WAYANAD
1




1
IDUKKI

1
1
1
1
4
KOTTAYAM
1
1
2


4
THRISSUR


1


1
TOTAL





13



മോണിറ്ററിംഗ്
                              അധ്യാപക പരിശീലനം നടന്ന ദിവസങ്ങളിലെല്ലാം തന്നെ മോണിറ്ററിങ്ങിനായി വിദഗ്ദ്ധർ എത്തുകയുണ്ടായി.DIET Faculties ,ജനപ്രതിനിധികൾ,SSA Officers,AEO എന്നിവർ  പല ദിവസങ്ങളിലായി ക്ലാസ്സുകൾ സന്ദർശിച്ച് അധ്യാപകരെ അഭിസംബോധന ചെയ്തു. .മാറിയ സാമൂഹിക സാഹചര്യത്തിൽ അധ്യാപകരുടെ സേവനം സമൂഹസൃഷ്ടിക്കായി  എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് മോണിറ്ററിംഗ് കമ്മിറ്റി നിർദേശിച്ചു.
അഭിപ്രായങ്ങൾ
                                      പാഠ പുസ്തക ഉള്ളടക്കത്തെക്കുറിച്ച് വിമർശനപരമായ അഭിപ്രായങ്ങൾ ചില അധ്യാപകർ പറയുകയുണ്ടായി.DRG പരിശീലനത്തിന് ശേഷം പ്ലാനിങ്ങിനുള്ള സമയം പരിമിതമായിരുന്നെങ്കിലും എല്ലാ ആർ.പി മാരും ഒന്നാം ദിവസത്തെ മൊഡ്യുൾ വിനിമയം ചെയ്യുന്നതിൽ  മികവു പാലിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ  MICRO LEVEL PLANNING നടത്തി. ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞുവെന്ന് RP മാർ അഭിപ്രായപ്പെട്ടു.
ആർ പി മാരുടെ വിലയിരുത്തൽ
                                       പാഠ»പദ്ധതി സമീപനം മാറിയ സാഹചര്യത്തിൽ അധ്യാപകർക്ക് പരിശീലനം അനിവാര്യമായിരുന്നു.സമീപനരേഖ പരിചയപ്പെടുത്തിയ സെഷനുകളിൽ അധ്യാപകരുടെ പ്രതികരണങ്ങളിൽ നിന്നും മാറിയ   പാഠ»പദ്ധതി  നല്ല മനസ്സോടെ സ്വീകരിച്ചതായി റിസോർസ് അധ്യാപകർ അഭിപ്രായപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ